HOME
DETAILS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘര്‍ഷം; രണ്ടുപേര്‍ അറസ്റ്റില്‍

  
backup
April 12 2017 | 19:04 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-7


ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരുപ്പുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രണ്ടുപേരെ പൊലിസ് പിടികൂടി.
 റാന്നി അമ്മിണി ഭവനത്തില്‍ രാജേഷ്(34),ചിങ്ങവനം സ്വദേശി സനീഷ്(27) എന്നിവരെയാണ് പൊലിസ് കസ്റ്റെഡിയിലെടുത്തത്.ഇവരുടെ ഭാര്യമാര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇരുവരെയും പിന്നീട് വിട്ടയച്ചു. ഇന്നലെ രാവിലെ എട്ടിന് ആശുപത്രിയിലെ പന്ത്രണ്ടാം വാര്‍ഡിലായിരുന്നു  സംഭവം. രാജേഷിന്റെ ഭാര്യ സുമയും സനീഷിന്റെ ഭാര്യ പ്രസീതയും 12-ാം വാര്‍ഡില്‍ ചികിത്സയിലാണ്.
രാജേഷിന്റെ രണ്ടു കുട്ടികളും അമ്മയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടെങ്കിലും കുട്ടികളെയോ ഭാര്യയെയോ പരിചരിക്കാനോ ഇയാള്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. രാവിലെ വാര്‍ഡില്‍ എത്തിവന്നു പോയാല്‍ പിന്നീട് രാത്രിയിലാകും വീണ്ടും വരിക.
ഇയാളുടെ രോഗിയായ ഭാര്യയും കുട്ടികളും ഭക്ഷണം കഴിക്കാതെ ബുദ്ധിമുട്ടുന്നത് കണ്ട് മറ്റു രോഗികളുടെ ബന്ധുക്കള്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു.
ഇതിനിടെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ രാജേഷിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഇവരെ സഹായിച്ചിരുന്നു.ഒരാള്‍ 2000 രൂപ രണ്ടു തവണകളായി കടം നല്‍കി.
ആശുപത്രിയിലുള്ളവര്‍ ഇയാളെ സാമ്പത്തികമായി സഹായിച്ചിട്ടും രാജേഷ് രോഗിയായ ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഭക്ഷണം പോലും വാങ്ങി നല്‍കാന്‍ തയാറായില്ല.തുടര്‍ന്ന് തിങ്കളാഴ്ച്ച സനീഷിന്റെ നേതൃത്വത്തില്‍ ആശുപത്രി പൊലിസ് എയ്ഡ് പോസ്റ്റിലെത്തി രാജേഷിനെതിരെ പരാതിപ്പെട്ടു.
ഇതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പരാതിപ്പെട്ട വിവരമറിഞ്ഞ രാജേഷ് സനീഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
മറ്റുള്ളവര്‍ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കിയെങ്കിലും രാജേഷിന്റെ ഭാര്യ അമ്മിണിയും മകന് അനുകൂലമായ നിലപാടിലായിരുന്നു. ഇവരും മറ്റുള്ളവരോട് ദേഷ്യപ്പെട്ടു.തുടര്‍ന്ന് വാര്‍ഡ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസെത്തി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago