HOME
DETAILS

നിലപാട് ആവര്‍ത്തിച്ച് ഇലക്ഷന്‍ കമ്മിഷന്‍: അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കരുത്

  
backup
March 13 2019 | 07:03 AM

sarvakashiyokam

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അവ്യക്തത നീക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നേതാക്കളുടെ വാഗ്വോദം. 

 മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടതെന്നുമായിരുന്നു ബിജെപി നേതാക്കളുടെ രോഷ പ്രകടനം.
 സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. തുടക്കം തന്നെ ബി ജെ പി നേതാക്കള്‍ ടിക്കാറാം മീണയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പിന്നാലെയെത്തിയ മറ്റ് പാര്‍ട്ടി നേതാക്കളും ഇതേ പരാതി ഉന്നയിച്ചു. സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു.

അതേ സമയം ശബരിമല ശ്രീ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കാന്‍ പാടില്ല. പള്ളി, അമ്പലം, മറ്റു ആരാധനാലയങ്ങള്‍ ഇവയുടെയൊന്നും പേരിലും വോട്ടു ചോദിക്കരുത്. ഇവ നിയമ വിരുദ്ധമാണ്.
മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ വിഷയത്തെ ഉപയോഗിക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ഇതോടെ വിവിധ കക്ഷികളും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് കാണിച്ച  ഭിന്നതയില്‍ വ്യക്തത വരുത്തി. 
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിര്‍ദേശത്തെ അവഗണിച്ച് രംഗത്തെത്തിയവരോട് നിര്‍ദേശം കര്‍ക്കശമാക്കി  സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഇന്നലെ രംഗത്തെത്തിയിരുന്നു.

പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്നും കാര്യങ്ങള്‍ നന്നായി പോകുന്നതിനാണ് ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന  തരത്തില്‍ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന കാര്യങ്ങളെ പറഞ്ഞിട്ടുള്ളൂ. അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബി.ജെ.പി അടക്കം ഈ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങളാണ്‌
സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയത്.

ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിനു ശേഷം ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതില്‍ തടസമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago