സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 2509 വൈറസ് ബാധ, 2886 മോചനം, 09 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 2509 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 329 ആയും വൈറസ് ബാധിതർ 59854 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 27891 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 251 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2886 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 31632 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2509) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (2886) حالة تعافي ليصبح إجمالي عدد الحالات المتعافية (31,634) حالة ولله الحمد. pic.twitter.com/n0lGVfD8LP
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 19, 2020
ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ്: 730, ജിദ്ദ 526, മക്ക 385, മദീന 296, ഹുഫൂഫ് 117, ദമാം 87, ത്വായിഫ് 66, ഖോബാർ 37, ജുബൈൽ 36, ദഹ്റാൻ 19, ഹസം അൽ ജലാമിദ് 18, ഖത്വീഫ്, തബൂക് (16 വീതം), ബുറൈദ, ശഖ്റ (12 വീതം), അൽഖർജ് 10, മഹായിൽ അസീർ, അൽ ഹദ, നജ്റാൻ (09 വീതം), നമിറ 08, ഹായിൽ, വാദി അൽ ദവാസിർ (07 വീതം), യാമ്പു, ബൈഷ് (06 വീതം), ഖമീസ് മുശൈത്, അൽ ഖുവൈഹ (05 വീതം), അൽ ജഫർ, റാസ്തന്നൂറ, ദിരിയ, (04 വീതം), അൽ മുബറസ്, ബഖീഖ്, തത്ലീദ്, അറാർ, ഹോത്താ ബനീ തമീം (03 വീതം), നാരിയ, മുദൈലിഫ്, ശറൂറ, താദിഖ്, അൽ ദിലം (02 വീതം), റിയാദ് അൽ ഖബറ, ഖൈബർ, ബിഷ, മൈസാൻ, ഉമ്മു അൽദൂമ്, ദലം, റാബിഗ്, അൽ ബാഹ, ഉംലുജ്, ദിബ, സ്വബിയ, ഹഫർ അൽ ബാത്വിൻ, അൽഖൂസ്, തുറൈബാൻ, തബർജൽ, അൽ മുസാഹ്മിയ, ദുർമ, മാറാത് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."