പ്രതിച്ഛായക്കായാണോ പ്രസ് മീറ്റ്, സംവിധാനം പി.ആര് ഏജന്‍സിയോ? ചോദിച്ചവരോട് പ്രകോപിതനായി മുഖ്യമന്ത്രി, പ്രതിപക്ഷത്തെ കുടഞ്ഞ് പിണറായി
തിരുവനന്തപുരം: പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനാണ് ദിനംപ്രതിയുള്ള വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും പി.ആര് ഏജന്‍സിയാണ് ഇതിനുചുക്കാന്‍ പിടിക്കുന്നതെന്നുമുള്ള പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്. എന്നെ ഈ നാടിന്
അറിയില്ലേ? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും ്'മുഖ്യമന്ത്രി പറഞ്ഞു.
'നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കൈയിലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കൈയിലും കുത്തി ഇവിടെ നില്ക്കുന്നു. നമ്മള് ആദ്യമായി കാണുകയല്ല. കുറെ കാലമായി കാണുകയാണ്. നമ്മള് തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണോ എനിക്കുള്ളത്. ഇതുപറഞ്ഞാല്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും പറയുമോ?'- ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു.
'നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി പറയുന്നത് പി.ആര് ഏജന്‍സിയുടെ നിര്‍ദേശം കേട്ടിട്ടാണോ? നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറുണ്ടാകാം. ഞാന്‍ ഫ്രീയായിട്ട് നില്ക്കുന്നു. നിങ്ങള്‍ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ? ഏതെങ്കിലും പി.ആര് ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തുനില്ക്കുകയാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."