HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധയേറ്റ് സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു
backup
May 19 2020 | 13:05 PM
റിയാദ്: സഊദിയിൽ കൊവിഡ് വൈറസ് ബാധയേറ്റു ഒരു മലയാളി കൂടി മരണപ്പെട്ടു. ദാരുശിഫാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി കരിയങ്കണ്ടി ഇസ്മായിലാണ് (54) റിയാദിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ബത്തയിലെ ഗുറാബി സ്ട്രീറ്റിൽ താമസിക്കുന്ന ഇദ്ദേഹം വിസിറ്റ് വിസയിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തകൻ മെഹബൂബ് കണ്ണൂരാണ് രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇതോടെ കൊവിഡ് ബാധയേറ്റ് മരണപ്പെടുന്ന മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."