അന്യമതവിദ്വേഷം പ്രചരിപ്പിച്ചുള്ള കോര്‍പ്പറേറ്റ് ഭരണം: കോടിയേരി
വണ്ണപ്പുറം: ഹിന്ദുത്വ അജണ്ട മുന്‍നിര്‍ത്തി അന്യമതവിദ്വേഷം പ്രചരിപ്പിച്ച് കോര്‍പ്പറേറ്റ് ഭരണമാണ് മോദി നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വണ്ണപ്പുറത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം വിമോചനസമരത്തിന് ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പിയും ഇടതുപക്ഷവിരുദ്ധരും കോണ്‍ഗ്രസും ശ്രമം നടത്തുകയാണ്. 1957 ല്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും ഒത്തുചേര്‍ന്നാണ് ഇ.എം.എസ് സര്‍ക്കാരിനെതിരെ പടനയിച്ചതെങ്കില്‍ ഇപ്പോള്‍ ആര്‍.എസ.്എസും ഇടതുപക്ഷ വിരുദ്ധരും യു.ഡി.എഫും ഒത്തുചേര്‍ന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാരിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.
നിസാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് നീക്കം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണു പ്രണോയിയുടെ പ്രശ്‌നം. ഈ കേസില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആദ്യമായി പ്രതികളെ പിടികൂടാനായി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ധൈര്യം കാട്ടിയ സര്‍ക്കാരാണിത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദുരുദ്ദേശമാണുള്ളത്. വേദനിക്കുന്ന അമ്മയുടെ മാനസികനില ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് ചിലര്‍ ശ്രമിച്ചത്. ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നിരോധിച്ചത് 2002 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴാണെന്ന് കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."