പരിരക്ഷാ ക്യാംപയിന് തുടങ്ങി
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പരിരക്ഷാ ക്യാംപയിന് ആരംഭിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനാണ് പ്രത്യേക ക്യാംപയിന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 12 മുതല്‍ മെയ് മൂന്നു വരെ ആര്‍ദ്രം പദ്ധതിയുടെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുതല കോര്‍ ടീം തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, മറ്റുജനപ്രതിനിധികള്‍, സെക്രട്ടറി എന്നിവരുമായി ആശയവിനിമയം നടത്തി മികച്ച ആരോഗ്യ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചര്‍ച ചെയ്ത് മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഉപ ഡയറക്ടര്‍ നേത്യത്വം നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."