HOME
DETAILS
MAL
ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കും, മുടിവെട്ടാനുള്ളവര് വെട്ടിയ മുടികൂടി കൊണ്ടുപോകണം
backup
May 19 2020 | 16:05 PM
തിരുവനന്തപുരം: ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന് സംഘടന.
ഇതു കൂടാതെ തലമുടി വെട്ടല്‍, ഷേവിങ് ജോലിക്കു വരുന്നവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ടു വരണം. നിര്‍ബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കു സേവനം ലഭിക്കില്ല. സേവനത്തിനായി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതര്‍ക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന് ഫെഡറേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."