HOME
DETAILS

കൊവിഡ് പുനരധിവാസത്തിനായി കെ.പി.സി.സിയുടെ പത്തിന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

  
backup
May 19 2020 | 16:05 PM

covid-issue-kpc-c-submission-submitted11

 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള പുനരധിവാസത്തിനായി കെ.പി.സി.സി തയാറാക്കിയ പത്തിന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൊന്നും പ്രതിപക്ഷത്തെ പങ്കെടുപ്പിച്ചിട്ടില്ലെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ 87 ലക്ഷം കുടുംബങ്ങളുള്ളതില്‍ 60 ശതമാനവും സാധാരണക്കാരാണ്. ഇവര്‍ക്ക് 5,000 രൂപ വീതം പണമായി നേരിട്ട് നല്‍കണമെന്ന് നിര്‍ദേശത്തിലുണ്ട്. ഇതിനാവശ്യമായ തുക മോട്ടോല്‍ വെഹിക്കിള്‍ സെസ്, പെട്രോളിയം സെസ് എന്നീ ഇനത്തില്‍ കിഫ്ബിയിലേക്ക് ലഭിച്ച 4,000 കോടിയില്‍ നിന്ന് എടുക്കണം. മസാല ബോണ്ട് വഴി ലഭിച്ച 2,150 കോടി ഉള്‍പ്പെടെ 6,150 കോടി രൂപ കിഫ്ബിയില്‍ ഇപ്പോള്‍ ഉണ്ട്. ഇത് പിന്നീട് മടക്കി നല്‍കാനുമാകും. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഈ പണം എടുക്കാവുന്നതേയുള്ളൂ.

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍പേരെയും തിരിച്ചുകൊണ്ടുവരാന്‍ നടപടി വേണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്ര പാക്കേജ് തയാറാക്കണം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷ കരുതി മാറ്റിവയ്ക്കണം. കൊവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണം. കൊവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടണം. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ആവശ്യമായ ഫണ്ട് അടിയന്തരമായി നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago