ചിന്നക്കനാലില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു; ആളപായമില്ല
രാജാക്കാട്: ചിന്നക്കനാല്‍ പഞ്ചായത്തിലെ പെരിയകനാല്‍ ലോവര്‍ ഡിവിഷനില്‍ ഷോട്ട് സര്‍ക്യുട്ട് മുലം രണ്ടു വീടുകള്‍ കത്തി നശിച്ചു. ടാറ്റാ റ്റി എസ്റ്റേറ്റിലെ 39ാം നമ്പര്‍ ലൈന്‍സികലെ വീടുകളാണ് കത്തി നശിച്ചത്. തെയിലതോട്ടം തൊഴിലാളികളായ പവന്‍രാജ്, സെല്‍വരാജ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്കാണ് അപകടം. പവന്‍രാജിന്റെ വീട് പൂര്‍ണ്ണാമായും കത്തി നശിച്ചു. സെല്‍വരാജിന്റെ വീട് ഭാഗീകമായും കത്തി . പകല്‍ രണ്ട് മണി മുതല്‍ ഈ മേഖലയില്‍ വൈദ്യുതി മുടക്കാമായിരുന്നു തുടര്‍ന്ന് വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. വൈദ്യുതി എത്തിയപ്പോള്‍ ഷോട്ട് സര്‍ക്യുട്ട് മുലം തീ പിടിക്കുകയും വീടുകള്‍ കത്തി നശിക്കുകയുമായിരുന്നു.
തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന പവന്‍രാജിന്റെ ഭാര്യ ജയചിത്രയും മക്കളും പുറത്തിറങ്ങിയതു മൂലം വന്‍ അപകടം ഒഴിവായി. മക്കളെ രക്ഷിക്കുന്നതിനിടയില്‍ ഇവരുടെ കൈക്ക് പൊള്ളലേറ്റു. തീ പടരുന്നത് കണ്ട് ഓടികൂടിയ തോട്ടം തൊഴിലാളികളും സമിപവാസികളും ചേര്‍ന്നാണ് തീ അണച്ചത്.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലുടെയാണ് തീ അണച്ചത്. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വീതി കുറഞ്ഞ് ചെങ്കുത്തായ ഇറക്കവും വളവുകളും കാരണം ഫയര്‍ഫോഴ്‌സിന് ലയങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല.
പവന്‍രാജിന്റെ അഞ്ച് പവന്‍ സ്വര്‍ണ്ണവും, ഇരുപത്തയ്യായിരം രൂപയും, വീട്ട് ഉപകരണങ്ങളും, വസ്ത്രങ്ങളും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, മക്കളായ വിഗ്‌നേഷ്, സ്‌നേഹ, വിഷ്ണു എന്നിവരുടെ പഠനോഉപകരണങ്ങളും കത്തി നശിച്ചു.
ഉടുതുണി പോലും ഇല്ലാത്ത അവസ്ഥയിലാണ് പവന്‍ രാജും കുടുംബവും. കാലപഴക്കം മുലം ജീര്‍ണ്ണിച്ച കെട്ടിടങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. 1956ല്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണിത്. അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിലംപോത്താവുന്ന അവസ്ഥയിലാണ് ലയങ്ങള്‍. പഞ്ചായത്ത് അധികൃതര്‍, കമ്പനി ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."