'കേന്ദ്രത്തില്‍ ബി.ജെ.പിക്ക് പിന്തുണ; ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കും'
കൊല്ലം: മോദിയേയും പിണറായിയേയും പിണക്കാതെ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി വീണ്ടും രാഷ്ട്രീയ വെടിപൊട്ടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബി.ജെ.പി നേടുമെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി, ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് തോറ്റാല്‍ താന്‍ തല മൊട്ടയടിക്കുമെന്നും പറഞ്ഞു.
ഇന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക ബി.ജെ.പി ആയിരിക്കും. കോണ്‍ഗ്രസിന് നിലവില്‍ അതിനാവില്ല.
ആലപ്പുഴയില്‍ ഇടതുസ്ഥാനാര്‍ഥി ആരിഫ് തോറ്റാല്‍ താന്‍ തല മൊട്ടയടിച്ച് കാശിക്കുപോകും. കെ.സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടിത്തെറിക്കും.
ഈഴവരെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍. അവര്‍ മല്‍സരിക്കാന്‍ ആലപ്പുഴയിലേക്ക് വരേണ്ട. കെ.സി വേണുഗോപാല്‍ പിന്‍മാറിയത് പേടിച്ചാണെന്നും തന്നെ നശിപ്പിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് കുമ്മനത്തിനും ദിവാകരനും വിജയസാധ്യതയുണ്ട്. എം.പിയായിട്ടും ജനങ്ങളില്‍ നിന്ന് അകന്നുനിന്നയാളാണ് ശശി തരൂര്‍.
ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്ന് കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുള്ളതിന്റെ തെളിവാണ് സ്ഥാനാര്‍ഥികളെപ്പോലും പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍.ഡി.എയില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. അഥവാ മല്‍സരിച്ചാല്‍ താന്‍ പ്രചാരണത്തിനെത്തില്ല.
എസ്.എന്‍.ഡി.പിയോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നെങ്കില്‍ സ്ഥാനം രാജിവക്കയ്ണമെന്നും തൃശൂരില്‍ ബി.ഡി.ജെ.എസിന് വിജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."