ശബരിമല: സംഘ്പരിവാര്‍ നേതാക്കളെ എല്ലാ കേസുകളിലും പ്രതികളാക്കുമെന്ന് പൊലിസ്
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ റജിസ്റ്റര്‍ ചെയ്ത 1,097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര് കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്, ഡോ. ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന് എം .പി, ആര്.എസ്.എസ് പ്രാന്ത് ചാലക് പി.ഇ.ബി മേനോന് എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലിസ് ഹെഡ് ക്വോര്‍ട്ടേഴ്സ് എ.ഡി.ജി.പി പി. അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ചില കേസുകളില്‍ ഇവരെ പ്രതി
യാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്കിക്കഴിഞ്ഞുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."