'യുവാഗ്നി കലാമേള' 16ന് തൈക്കാട് ഗാന്ധിഭവനില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ യുവജന കൂട്ടായ്മയായ നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 16ന് തൈക്കാട് ഗാന്ധിഭവനില്‍ 'യുവാഗ്നി കലാമേള 2017' സംഘടിപ്പിക്കും. മത്സരങ്ങളും യുവജന സംവാദവും യൂത്ത് അവാര്‍ഡ് വിതരണവും പരിപാടിയില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്കു രണ്ടു മണിക്കു നടക്കുന്ന സമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു മേള ഉദ്ഘാടനം ചെയ്യും. വൈകുന്നരേം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ശശി തരൂര്‍ എം.പി നിര്‍വഹിക്കും. ഈ വര്‍ഷത്തെ നിര്‍ഭയ യൂത്ത് അവാര്‍ഡ് തലസ്ഥാനത്ത് ആതുരസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരന്‍ മഹേഷ് പരമേശ്വരന്‍ നായര്‍ക്കും മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ സ്വദേശി ഭീം കീര്‍ത്തി ബര്‍സിക്കുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."