HOME
DETAILS

ബെല്‍ജിയവുമായി ജയിച്ചാല്‍ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് വലിയ ബഹുമതി

  
backup
June 25 2018 | 19:06 PM

belgium-2

ജനീവ: ഗ്രൂപ്പ് ജിയിലെ ബെല്‍ജിയവുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ ബഹുമതി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ നേടാനാവാത്ത അംഗീകാരമായിരിക്കും 2018ല്‍ റഷ്യയിലെത്തിയ സംഘത്തിന് ലഭിക്കുക. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തുണീഷ്യക്കെതിരേ 2-1ന്റെ ജയം. രണ്ടാം മത്സരത്തില്‍ പാനമക്കെതിരേ 6-1 ജയം ഇതൊക്കെയാണ് ഇംഗ്ലണ്ടിനെ അപൂര്‍വ നേട്ടത്തിലേക്കെത്തിക്കുന്നത്. രണ്ട് മത്സരത്തില്‍ വിലപ്പെട്ട ആറു പോയിന്റും എട്ടുഗോളുമാണ് റഷ്യയിലെ ഇംഗ്ലണ്ടിന്റെ സമ്പാധ്യം. കൂടാതെ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം നേട്ടങ്ങളെല്ലാം നേടിയ ടീമിന് എന്താണ് ഫിഫ നല്‍കാനിരിക്കുന്ന അവാര്‍ഡ്. ബെല്‍ജിയവുമായി ജയിക്കുകയാണെങ്കില്‍ മാത്രമായിരിക്കും ഇംഗ്ലണ്ട് ഈ അംഗീകാരത്തിന് അര്‍ഹരാവുക.

ഫിഫയുടെ 'മോസ്റ്റ് എന്റര്‍ടൈനിങ് ടീം' അവാര്‍ഡാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് മുതലാണ് ഇത്തരത്തിലൊരു അവാര്‍ ഫിഫ നല്‍കിത്തുടങ്ങിയത്. ലോകകപ്പില്‍ ജേതാക്കളായില്ലെങ്കിലും സുന്ദരമായ ഫുട്‌ബോള്‍ കളിച്ച ടീമുകള്‍ക്ക് ഫിഫയുടെ ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കുന്ന പുരസ്‌കാരമാണിത്. 1994ല്‍ ബ്രസീലിനെയായിരുന്നു ആദ്യമായി ഫിഫ തിരഞ്ഞെടുത്തത്. ഫൈനലില്‍ ഇറ്റലിയെ തോല്‍പിച്ചപ്പോഴായിരുന്നു ഫിഫ ബ്രസീലിനെ തിരഞ്ഞെടുത്തത്. 1998 ലോകകപ്പില്‍ ഫ്രാന്‍സിനെയായിരുന്നു തിരഞ്ഞെടുത്തത്. 2002 ല്‍ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പില്‍ കൊറിയയേയായിരുന്നു തിരഞ്ഞെടുത്തത്. ഇറ്റലിയേയും സ്‌പെയിനിനേയും പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചതിനായിരുന്നു കൊറിയയെ തേടി ഈ ബഹുമതി എത്തിയത്. 2006 ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ പോര്‍ച്ചുഗലിനെയായിരുന്നു തിരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ലോകകപ്പില്‍ തന്നെ ഫിഗോയും സംഘവും ഹോളണ്ടിനെയും ഫ്രാന്‍സിനേയും പ്രാഥമിക റൗണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിനായിരുന്നു പോര്‍ച്ചുഗലിനെ തിരഞ്ഞെടുത്തത്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ജര്‍മനിയായിരുന്നു 'മോസ്റ്റ് എന്റര്‍ടൈനിങ് ടീം' ഇംഗ്ലണ്ടിനേയും അര്‍ജന്റീനയേയും പരാജയപ്പെടുത്തിയതിനായിരുന്നു ജര്‍മനിയെ തിരഞ്ഞെടുത്തത്. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കൊളംബിയയായിരുന്നു 'മോസ്റ്റ് എന്റര്‍ടൈനിങ് ടീം' എന്ന ബഹുമതിക്ക് അര്‍ഹരായത്. ഇതേ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കൊളംബിയയുടെ റോഡ്രിഗസിനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a day ago