HOME
DETAILS

ലഹരിയോട് നോ പറയാം

  
backup
June 25 2018 | 19:06 PM

lahari

മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ ഒരു വിപത്തായി മാറിയിരിക്കുന്നു. ലഹരി മരുന്നിനോടുള്ള അടിമത്തം വ്യക്തിക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങള്‍ ഉïാക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക-സാംസ്‌കാരിക സുസ്ഥിരതയും അത് നശിപ്പിക്കുന്നു. തുടക്കത്തില്‍ രസത്തിനുപയോഗിക്കുന്ന ലഹരിമരുന്നുകള്‍ കവര്‍ന്നെടുക്കുന്നത് ജീവിതത്തിന്റെ സര്‍വ വര്‍ണങ്ങളെയുമാണ്. ഇവ കിട്ടാന്‍ പിന്നെ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊïുചെന്നെത്തിക്കും. കൂട്ടുകാര്‍ ഉപയോഗിക്കുന്നത് കïോ പ്രലോഭനങ്ങളില്‍ വഴങ്ങിയോ ആണ് പലരും ലഹരിമരുന്ന് ഉപയോഗം തുടങ്ങുന്നത്.

ലഹരിമരുന്നുകള്‍

മദ്യം
മലയാളികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാനീയമാണ് മദ്യം. പ്രായം, ജാതി, മതം, സാമ്പത്തികം, തൊഴില്‍, വിദ്യാഭ്യാസ വരമ്പുകള്‍ക്ക് അതീതമായി കൂടിക്കൊïിരിക്കുന്ന ഒരു വന്‍വിപത്താണ് മദ്യാസക്തിരോഗം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, പ്ലീഹ, ആഗ്നേയ ഗ്രന്ഥി, രക്തം, ത്വക്ക് എന്നീ അവയവങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് പുറമേ വിഷാദരോഗം, സംശയരോഗം, ആത്മഹത്യ എന്നിവക്കും മദ്യാസക്തി രോഗം വഴിതെളിയിച്ചേക്കാം.

സ്റ്റിമുലന്റ്‌സ്

കൊക്കയ്ന്‍, ആംഫിറ്റമിന്‍, കഫീന്‍, എക്ടസി എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ. തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. ഉപയോഗം നിര്‍ത്തണമെന്ന് ശക്തിയായ ആഗ്രഹമുïെങ്കില്‍ ഇവയില്‍നിന്നുള്ള മോചനം സാധ്യമാണ്. സ്റ്റിമുലന്റ്‌സിന്റെ ഉപ വിഭാഗമായ സിന്തറ്റിക് സ്റ്റിമുലെന്റ്‌സില്‍ കീറ്റമിന്‍, മാന്‍ഡ്രക്‌സ്, സ്റ്റിറോയ്ഡ് ഗുളികകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

ആങ്‌സിയോളൈറ്റിക്‌സ് -
ഹിപ്‌നോട്ടിക്‌സ്

ഉറക്കഗുളികകളുടെ വിഭാഗമായ ഈ ഇനത്തില്‍ ഡയസിപാം,നൈട്രാസിപാം, ആല്‍പ്രസോളാം, ലോറാസിപാം, ക്ലോര്‍ഡയാസിപ്പോക്‌സൈഡ് എന്നിവ ഉള്‍പ്പെടുന്നു. ചികിത്സയും മോചനവും വേണമെന്ന ആഗ്രഹമുïെങ്കില്‍ ഇവയുടെ അടിമത്തത്തില്‍നിന്ന് രക്ഷപെടാവുന്നതാണ്.

ഡിപ്രസന്റ്‌സ്


കറുപ്പും(ഓപിയം)അതില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓപിയോഡ്‌സും ഈ വിഭാഗത്തില്‍ പെടുന്നു. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍,മോര്‍ഫിന്‍, പെത്തഡിന്‍, ബ്യൂപ്രിനോര്‍ഫിന്‍, മെപ്പരിഡിന്‍,പെന്റസോസിന്‍, ഡെസ്‌ട്രോപ്രപ്പോക്‌സിഫിന്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പെടുന്നു. ഇതില്‍ ഒട്ടുമിക്കവയും കാന്‍സര്‍ ഉള്‍പ്പെടെ ഒട്ടേറെ ശാരീരിക രോഗങ്ങള്‍ മൂലം വേദന അനുഭവിക്കുന്നവരുടെ ചികിത്സക്കായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇവയെ ഒട്ടേറെപ്പേര്‍ ദുരുപയോഗപ്പെടുത്തുന്നു. ഈ വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരിക ദുഷ്‌കരമാണ്.
കന്നാബിസ്


കഞ്ചാവിന്റെ വിവിധ രൂപങ്ങളായ ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് മുതലായവയാണ് ഈ വകുപ്പില്‍ പെടുന്നത്. സിഗരറ്റിലോ, ബീഡിയിലോ ചേര്‍ത്ത് വലിക്കുന്നതാണ് കഞ്ചാവിന്റെ സാധാരണ ഉപയോഗം. ഭാംഗ് ഭക്ഷണത്തിലും, മറ്റു പാനീയങ്ങളിലും ചേര്‍ക്കുന്നു. സംശയാവസ്ഥ, മിഥ്യാധാരണ, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, തിനിയെ ചിരിക്കുക, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുക എന്നതെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളാണ്.

ഹാലൂസിനോജന്‍സ്


മയക്കുമരുന്നുകളില്‍ അതിമാരകമാണ് ഈ വിഭാഗം. എന്‍.എസ്.ഡി.,സിലോസൈബിന്‍, മെസ്‌കാലിന്‍, മാജിക് മഷ്‌റൂം എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും കേള്‍പ്പിക്കുന്ന ഈ വസ്തുക്കള്‍ അതിഭീകരമായ പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക.

ഇന്‍ഹലന്റ്‌സ്


പെയിന്റ്, ടിന്നര്‍, പെട്രോള്‍, ഡീസല്‍, നെയില്‍ പോളീഷ്, ഗ്യാസ്,പശ, എയ്‌റോസോള്‍ മുതലായവ തുടര്‍ച്ചയായി ശ്വസിച്ച് ലഹരിക്കടിമപ്പെടുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. സ്‌കൂള്‍ കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായും ഇത്തരം ലഹരിക്ക് അടിമപ്പെടുന്നത്. ചെലവ് കുറവും കിട്ടാന്‍ എളുപ്പവുമായ ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ തലച്ചോറ്, കിഡ്‌നി, ശ്വാസകോശങ്ങള്‍ എന്നിവക്ക് ഗുരുതരമായ തകരാറുകള്‍ ഉïാക്കുന്നു.


പുകയില വിഭാഗം


മുറുക്ക്, സിഗരറ്റ്,ബീഡി എന്നിവയും ലഹരിയുïാക്കുന്ന വസ്തുക്കളില്‍ പെടുന്നു. ഹാന്‍സ്, മധു എന്ന പേരില്‍ അറിയപ്പെടുന്ന പുകയിലപ്പൊടിയുടെ ഉപയോഗം ലഹരിശീലത്തിനു പുറമെ വായില്‍ അര്‍ബുദരോഗം വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ലഹരി മരുന്നിലും മായങ്ങള്‍


ലഹരി മരുന്നുകളില്‍ അതിനേക്കാള്‍ മാരകമായ വസ്തുക്കള്‍ ചേര്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഗ്ലാസ് പൊടി, കൊതുകുതിരി കത്തിച്ചതിന്റെ ചാരം, ബാറ്ററി, ഉറക്കഗുളികകള്‍ പൊടിച്ചത്, പലതരം വിഷപദാര്‍ഥങ്ങള്‍, പാത്രം കഴുകാനും നിലം കഴുകാനുമുള്ള രാസവസ്തുക്കള്‍ എന്നിവയൊക്കെയാണ് ലഹരിമരുന്നില്‍ കലര്‍ത്തുന്നത്. ഇതു കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മരണംവരെ സംഭവിക്കുന്നു.

മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍


വിവിധ തലത്തിലുള്ള മാനസികരോഗങ്ങള്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരിമരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്.തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ഇത്തരം ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇതുമൂലം ഇവ മനസിന്റെ താളം തെറ്റിച്ച് മാനസിക വൈകല്യത്തിലേക്ക് നയിക്കും. മനോവിഭ്രാന്തി, സംശയങ്ങള്‍, വിഷാദരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ഉറക്കക്കുറവ്,അപസ്മാരം, ഉത്കണ്ഠ എന്നിവയും ഇത്തരക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.

സാമൂഹിക പ്രശ്‌നങ്ങള്‍


ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ലഹരിമരുന്ന് കിട്ടാതാകുമ്പോള്‍ കാണിക്കുന്ന ശാരീരിക-മാനസിക വിഭ്രാന്തി (വിത്‌ഡ്രോവല്‍ സിന്‍ഡ്രോം) കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് ലഹരിമരുന്ന് കിട്ടാന്‍ പോക്കറ്റടി, പിടിച്ചുപറി, കൊലപാതകവുമടക്കമുള്ള ഏതുതരം കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ തയാറാകും. വാഹനാപകടങ്ങള്‍, ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറെയാണ്.

മുന്‍കരുതല്‍ പ്രധാനം


ലഹരിമരുന്നിന് അടിമപ്പെട്ട് ശാരീരിക-മാനസിക-സാമൂഹിക പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുന്നവരേറെയുï്. ഇവരോടുള്ള ഏറ്റവും ശക്തമായ ഉപദേശം ഇവ ഒരു കാരണവശാലും തുടക്കത്തിലേതന്നെ ഉപയോഗിക്കാതിരിക്കുക എന്നു തന്നെയാണ്.
കൗമാര പ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരിമരുന്നിനെ കുറിച്ച് സമഗ്രമായ ബോധവല്‍കരണം നടത്തേïിയിരിക്കുന്നു. ലഹരിമരുന്നിന് അടിമപ്പെട്ടുപോയവരെ കുറ്റപ്പെടുത്താതെ വിദഗ്ധമായ ചികിത്സക്കും പരിചരണത്തിനും വിധേയരാക്കുക എന്നത് ഇവരെ ലഹരിയുടെ കിരാതഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago