HOME
DETAILS

പ്രവാസികളോട് കരുണയും കരുതലും വേണം

  
backup
May 20 2020 | 03:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%81

 

നമ്മുടെ കൂടപ്പിറപ്പുകള്‍ വലിയ ദുരന്തം വന്നു കൈ നീട്ടിയപ്പോള്‍ കഴുത്തറുക്കാനുള്ള കത്തിയെടുത്ത കേന്ദ്ര - കേരള ഭരണകൂടങ്ങള്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. ഗള്‍ഫ് യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ ആകാശ പാലം തീര്‍ത്തു 68 ദിവസം കൊണ്ട് സൗജന്യമായി ഇന്ത്യയിലെത്തിച്ചു. ഈ ദൗത്യം 1990 ഓഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ 20 വരെ നീണ്ടുനിന്നു. ഇപ്പോള്‍ പ്രവാസലോകത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഇരട്ടിയും രണ്ടിരട്ടിയും അമിത വിമാന ടിക്കറ്റ് ചാര്‍ജ് വാങ്ങിയാണ് ഇന്ത്യാ ഗവണ്‍മെന്റ് കൂട്ടികൊണ്ടു വരുന്നത്. ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി തീര്‍ന്നവര്‍, വിദ്യാര്‍ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയില്‍ പോയി അടച്ചുപൂട്ടലില്‍ അകപ്പെട്ടു പോയവര്‍ അങ്ങനെയുള്ളവരെയാണ് നമ്മുടെ രാജ്യം ക്രൂരമായി ചൂഷണം ചെയ്യുന്നത്.


മുറതെറ്റാതെ നടക്കുന്ന ഒറ്റതിരിഞ്ഞും സംയുക്തമായുമുള്ള മാധ്യമ സമ്മേളനങ്ങളില്‍ നടത്തുന്ന സുലഭ വാഗ്ദാന പെരുമഴ കേട്ടു തുടങ്ങിയിട്ട് നാളുകളായി. പ്രവാസി പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യം നല്‍കി ചര്‍ച്ച നടത്തി പരിഹാര വഴികളുണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. റവന്യൂവരുമാനം ലക്ഷ്യമാക്കി മദ്യശാല തുറക്കുന്നതിന് എത്ര ചടുലമായ ചര്‍ച്ചകളും മന്ത്രിസഭായോഗവും നടന്നു. ഒന്നേകാല്‍ ലക്ഷം കോടി രൂപയോളം നമ്മുടെ സമ്പദ്ഘടനക്ക് സംഭാവന നല്‍കിയിരുന്ന പ്രവാസികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് പാടില്ലായിരുന്നു. കേരളത്തിലെ അടുപ്പുകള്‍ ശരിയായി പുകഞ്ഞു തുടങ്ങിയത് 1970 കള്‍ക്ക് ശേഷം ഗള്‍ഫില്‍നിന്ന് ഡി.ഡി വന്നതിനെ തുടര്‍ന്നാണ്. നമ്മുടെ രാജ്യത്തെ പുനര്‍നിര്‍മ്മിച്ച പ്രവാസികള്‍ സഹായത്തിനു വേണ്ടി കൈ നീട്ടിയപ്പോള്‍ ഇരട്ടി തുക വാങ്ങി ചൂഷണം നടത്തിയ വ്യോമയാന വകുപ്പിനെതിരേ പറയത്തക്ക പ്രതികരണങ്ങള്‍ എവിടെനിന്നും ഉണ്ടായില്ല.


ജന്മനാട് അണയാന്‍ ഇന്ത്യക്കകത്തുള്ള തൊഴിലാളികള്‍ കാല്‍നടയായി സഞ്ചാരം തുടങ്ങി, കുഴഞ്ഞുവീണും വാഹനമിടിച്ചും നൂറിലധികം ആളുകള്‍ മരിച്ചു. ലോകം ഇന്ത്യയെ കുറിച്ച് നരക ഭൂമി എന്ന് വിലയിരുത്തിത്തുടങ്ങി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നപ്പോള്‍ മാത്രമാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. ട്രെയിന്‍ ചാര്‍ജ് ഇരട്ടിയിലധികം. ആവശ്യത്തിന് ഇല്ലതാനും. ഇന്ത്യക്കാര്‍ കേവലം വോട്ട് ഉപകരണങ്ങള്‍ മാത്രമാണെന്ന് പലകുറി ഭരണാധികാരികള്‍ പ്രവര്‍ത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ പുറത്തുവന്ന മുഴുവന്‍ സാമ്പത്തിക പാക്കേജുകളും പരിശോധിച്ചുനോക്കുക. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു അവ രൂപകല്‍പ്പന ചെയ്തത്. സാധാരണക്കാരുടെ കൈകളും പോക്കറ്റും കാലിയായി കിടക്കണമെന്ന നിര്‍ബന്ധബുദ്ധി ഭരണകൂട ഭീകരത തന്നെയാണ്.


യുദ്ധക്കപ്പലിന് പോലും ഇന്ത്യാ ഗവണ്‍മെന്റ് വാടക ഈടാക്കി. ചുരുങ്ങിയ ചാര്‍ജില്‍ പ്രവാസികളെ ഇന്ത്യയിലെത്തിക്കാന്‍ മുന്നോട്ടു വന്ന പല വിമാനകമ്പനികള്‍ക്കും വ്യോമയാന വകുപ്പ് അനുമതി നല്‍കിയില്ല. പല ഗള്‍ഫ് രാജ്യങ്ങളും സൗജന്യ പറക്കല്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഭരണകൂടം പരിഗണിച്ചില്ല. 2019 ഓഗസ്റ്റിലുണ്ടായ മഹാ പ്രളയത്തെ തുടര്‍ന്ന് 700 കോടി രൂപ ധനസഹായം നല്‍കാമെന്ന് യു.എ.ഇ പറഞ്ഞപ്പോള്‍ അനുമതി നിഷേധിക്കുകയായിരുന്നു ഭാരതസര്‍ക്കാര്‍. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. ഗള്‍ഫ് വാതില്‍ ശാശ്വതമായി അടയുന്നില്ല. 2021 - 22 വരുമ്പോള്‍ ഗള്‍ഫ് സമ്പദ്ഘടന മെച്ചപ്പെടും എന്നാണ് വിദഗ്ധ പക്ഷം. പെട്രോളിയം മാത്രം ആധാരമാക്കി നിര്‍മിച്ചതല്ല ആ നാടുകളിലെ സാമ്പത്തിക അടിത്തറ. എന്നാല്‍ തൊഴില്‍ നഷ്ടമായും മറ്റും വരുന്നവരുടെ ഭാവി സംരക്ഷിക്കുന്ന പ്രായോഗിക പദ്ധതികള്‍ നമ്മുടെ അകത്തളങ്ങളില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. പ്രവാസികള്‍ക്ക് പ്രാദേശിക സഹകരണ ബാങ്കുകള്‍ വഴി ഒന്നോ രണ്ടോ ലക്ഷം രൂപ വട്ടിപ്പലിശക്ക് കടം കൊടുത്തു ശാശ്വതമായി അവരെ ദാരിദ്ര്യത്തില്‍ അകപ്പെടുത്താനുള്ള പ്ലാനുകള്‍ മാത്രമാണ് നമ്മുടെ ഫയലുകളിലുള്ളത്. മടങ്ങിവരുന്ന പ്രവാസികളെ ക്രിയാത്മകമായ രീതിയില്‍ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.


ഇന്ത്യന്‍ വിപണി ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തി പണമുണ്ടാക്കുകയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതുവരെ ചെയ്തത്. ഇന്ത്യയുടെ വിദേശ കയറ്റുമതി 19.74 ശതമാനത്തില്‍തന്നെ നില്‍ക്കുന്നു. ലോകവിപണിയില്‍ ഭാരതത്തിന്റെ സാധ്യത പകുതിപോലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഏതൊരു ചെറിയ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ കയറിയാല്‍ ഗുണഭോക്താവിന്റെ കണ്ണും മനസ്സും ഉടക്കുന്നത് ചൈനീസ് ഉല്‍പന്നങ്ങളിലാണ്. വിലയുടെ കാര്യത്തിലും ഗുണഭോക്താവിന്റെ മനസ് കീഴടക്കാന്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് കഴിയുന്നു. നമ്മുടെ സാധ്യതകളെ സംബന്ധിച്ച് ഗവേഷണാത്മക പഠനങ്ങള്‍ നടത്തി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വിപണിയിലിറക്കാന്‍ ഇനി എത്ര കാലം കാത്തു നില്‍ക്കേണ്ടി വരും?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago