രാഷ്ട്രീയ വിവാദം; സലാഹ് വിരമിക്കുമെന്ന്
മോസ്കോ: രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെച്നിയര് പൗരത്വം സീകരിച്ചതിന് ശേഷമുണ്ടായ വിവാദത്തെ തുടര്‍ന്നായിരുന്നു മുഹമ്മദ് സലാഹിന്റെ പ്രതികരണം.
ലോകകപ്പിന് ശേഷം താന്‍ ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. ചെച്നിയന്‍ പൗരത്വം സീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ചെച്നിയന്‍ നേതാവ് കദിറോവ് സലാഹിന് പൗരത്വത്തിന്റെ ഓര്‍ഡര്‍ കൈമാറുകയും തുടര്‍ന്ന് നടന്ന സല്‍ക്കാരത്തില്‍ സലാഹ് പങ്കെടുക്കുയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ സലാഹിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്നും ഫുട്ബോള്‍ ഫെഡറേഷന് താരത്തിന്റെ ഏത് തീരുമാനത്തേയും അംഗീകരിക്കുമെന്നും ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി. ഫിഫയുടെ നടപടികളാണ് ഞങ്ങള്‍ അംഗീകരിക്കുന്നത്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."