ലക്കിടി വെടിവയ്പിനെതിരേ മനുഷ്യാവകാശ കമ്മിഷന്
കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവച്ചു കൊല്ലുന്ന പൊലിസിന്റെ സമീപനം ശരിയല്ല
കല്‍പ്പറ്റ: ലക്കിടിയിലെ പൊലിസ് വെടിവെയ്പിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ വെടിയേറ്റു മരിച്ച സംഭവത്തിലായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശം.
കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവച്ചു കൊല്ലുന്ന പൊലിസിന്റെ സമീപനം ശരിയല്ലെന്ന് കമ്മിഷന് അംഗം പി. മോഹനദാസ് പറഞ്ഞു. കല്‍പ്പറ്റയിലെ സിറ്റിങിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷ്ടാവാണെങ്കിലും മാവോയിസ്റ്റാണെങ്കിലും അരക്ക് മുകളില്‍ വെടിവെക്കുക എന്നുള്ളത് പൊലിസിന്റെ രീതിയാവരുതെന്നും മോഹന്‍ദാസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പഠിച്ചതിന് ശേഷം കേസില്‍ ഇടപെടണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."