ഇരുട്ടിലായി വെള്ളറട; നാട്ടുകാര്‍ എന്‍ജിനീയറെ തടഞ്ഞുവച്ചു
വെള്ളറട: വെള്ളറടയില്‍ അഞ്ചുദിവസമായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കെ.എസ്.ഇ.ബി എന്‍ജിനീയറെ തടഞ്ഞുവച്ചു. കഴിഞ്ഞദിവസം രാത്രിയാണ് നാട്ടുകാര്‍ ഓഫിസ് പടിക്കലെത്തി പ്രതിഷേധിച്ചത്. പ്രകൃതിക്ഷോഭത്തിന്റെ പേരില്‍ വൈദ്യുതി ലാഭിക്കുകയാണ് എന്‍ജിനീയറുടെ ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 100ലേറെ നാട്ടുകാരാണ് കെ.എസ്.ഇ.ബി ഓഫിസിലെത്തിയത്. എന്‍ജിനിയറും തൊഴിലാളികളും തമ്മിലുള്ള ചേരിപ്പോരാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാത്തതെന്നു കരാര്‍തൊഴിലാളികള്‍ പറഞ്ഞു.
വെള്ളറട എസ്.ഐ വിജയകുമാര്‍, ആര്യന്‍കോട് എസ്.ഐ ശാന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്ജിനീയര്ക്കു വീട്ടില്‍പോകാന്‍ കഴിയാതെ വന്നതോടെ 12 മണിക്കൂറിനുള്ളില്‍ വൈദ്യുതി പുനസ്ഥാപിക്കാമെന്നു ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."