സഊദിയിൽ കുറ്റവാളികൾക്ക് ഇനി ചാട്ടവാറടിയില്ല, പകരം ജയിൽ ശിക്ഷയും പിഴയും
റിയാദ്: സഊദിയിൽ കുറ്റവാളികൾക്ക് ചാട്ടവാറടി നിർത്തലാക്കി ഉത്തരവിറക്കി. പകരം ജയിൽ ശിക്ഷയും പിഴയുമാണ് കുറ്റവാളികൾക്ക് നൽകുക. കുറ്റവാളികൾക്ക് ചാട്ടയടി വിധിക്കുന്നത് നിർത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവർ നിർദേശം നൽകിയിരുന്നു.
Prison or fines or both will be some of the alternative sentences to replace flogging. Courts will hear and evaluate cases and make most sound decisions regarding each case. https://t.co/2yvqKGfUZ9
— Saudi Ministry of Justice (@MojKsa_EN) May 19, 2020
ചാട്ടയടി വിധിക്കേണ്ട ശിക്ഷകൾക്ക് പകരമായി പിഴ, ജയിൽ ശിക്ഷ പോലെയുള്ളത് നൽകാണാനുമാണ് നിർദേശം. ചാട്ടയടി നിർത്തിയതായുള്ള സുപ്രീം കോടതി തീരുമാനം രാജ്യത്തെ എല്ലാ കോടതികളിലേക്കും സഊദി നീതിന്യായ മന്ത്രാലയം സർക്കുലർ അയച്ചു.
ചാട്ടയടി വിധിക്കേണ്ട ശിക്ഷകൾക്ക് പകരമായി പിഴ, ജയിൽ ശിക്ഷ പോലെയുള്ളത് നൽകാൻ നിർദേശം നൽകിയതായും കോടതികൾ കേസുകൾ കേൾക്കുകയും വിലയിരുത്തുകയും ഓരോ കേസുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്നും നീതിന്യായ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഇതിനായുള്ള തീരുമാനം നേരത്തെ കൈകൊണ്ട സമയത്ത് തന്നെ നീതിന്യായ മന്ത്രാലയ തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ സ്വാഗതം ചെയ്‌തു രംഗത്തെത്തിയിരുന്നു.
Statement from the #Saudi #HumanRights Commission: pic.twitter.com/vFgY6gLWAf
— Saudi Human Rights Commission (@HRCSaudi_EN) April 26, 2020
ചാട്ടവാറടി ശിക്ഷിക്കപ്പെട്ടവർക്ക് ഇപ്പോൾ പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുമെന്ന് ഈ തീരുമാനം ഉറപ്പാക്കുന്നുവെന്നും ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്കരണത്തിന്റെ വിപുലീകരണമാണിതെന്നും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ 70 ലധികം മനുഷ്യാവകാശ പരിഷ്‌കാരങ്ങളിൽ ഒന്ന് മാത്രമാണിതെന്നും സഊദി ഹ്യുമൻ റൈറ്റ്സ് കമ്മീഷൻ പ്രസിഡന്റ് അവാദ് അൽ അവാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."