HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷ ഇപ്പോള്‍ നടത്തണമെന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശി: കോണ്‍ഗ്രസ്
backup
May 20 2020 | 03:05 AM
തിരുവനന്തപുരം: വിവാദ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറുമായുള്ള സര്‍ക്കാരിന്റെ ഇടപാട് പരവതാനിയില്‍ പൊതിഞ്ഞ് ഒളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
കൊവിഡിന്റെ മറവില്‍ സ്പ്രിംഗ്‌ളറുമായുണ്ടായക്കിയത് ആപല്‍ക്കരമായൊരു ഇടപാടാണ്. എന്തിനാണ് ധൃതിപിടിച്ച് ഇത്തരമൊരു കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചതെന്നതിന് മുഖ്യമന്ത്രിതന്നെയാണ് മറുപടി പറയേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട ഒന്നും അവസാനിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെത് താല്‍ക്കാലിക വിധി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അതുകൊണ്ടുതന്നെ സ്പ്രിംഗ്‌ളര്‍ വിവാദം അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ എസ്.എസ്.എല്‍.സി പരീക്ഷ നടത്തി 13 ലക്ഷം കുട്ടികളുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.ബി.എസ്.സി പരീക്ഷ മാറ്റിവച്ചതുകൊണ്ട് ഒരു വിദ്യാര്‍ഥിയുടേയും ഉന്നത വിദ്യാഭ്യാസം മുടങ്ങില്ല. എന്തുകൊണ്ട് സി.ബി.എസ്.സി മാതൃക സ്വീകരിച്ചുകൂട. വിദേശത്തുനിന്ന് ഏതാനും വിമാനങ്ങള്‍ വന്നപ്പോള്‍തന്നെ ഇരുട്ടില്‍ തപ്പുമ്പോഴാണ് ലക്ഷക്കണക്കിന് കുട്ടികളുടെ പരീക്ഷ നടത്താന്‍ പോകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് ദുര്‍വാശിയാണ്. താന്‍ പറയുന്നതാണ് കല്‍പ്പന എന്നത് അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡ് കാലത്ത് പ്രതിപക്ഷത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും എല്ലാ പിന്തുണയും നല്‍കിയതായി ചെന്നിത്തല പറഞ്ഞു. ഒരു ഘട്ടത്തിലും പ്രതിപക്ഷത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ഇനിയെങ്കിലും സര്‍വകക്ഷി യോഗം വിളിക്കണം. നിലവിലെ ഗുരുതര സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതുവരെ ഭരിച്ച 22 സര്‍ക്കാരുകള്‍ കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം തങ്ങളുടേതാണെന്ന് വരുത്തിതീര്‍ക്കാന്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഉപയോഗിച്ച് ശ്രമം നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."