HOME
DETAILS
MAL
ടി.എന്‍ പ്രതാപനും അനില്‍ അക്കരക്കും കൊവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്
backup
May 20 2020 | 03:05 AM
തൃശൂര്‍: വാളയാറില്‍ പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കപ്പെട്ട ടി.എന്‍.പ്രതാപന് എം.പിക്കും അനില്‍ അക്കര എം.എല്‍.എക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പരിശോധനാ ഫലം ലഭ്യമായതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും ഔദ്യോഗികമായി അറിയിച്ചു. അനില്‍ അക്കര വടക്കാഞ്ചേരിയില്‍ ഓഫിസിലും, പ്രതാപന് തളിക്കുളത്തെ വീട്ടിലും ക്വാറന്റൈനിലാണ്. തങ്ങള്‍ക്ക് ക്വാറന്റൈന് നിര്‍ദേശിക്കുകയും, പ്രവാസികളെ സ്വീകരിക്കാന്‍ നിന്ന മന്ത്രി മൊയ്തീന് ക്വാറന്റൈന് വേണ്ടെന്നും നിലപാടെടുത്ത മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇരുവരും ഉപവാസ സമരത്തിലാണ്.
അതേ സമയം സമരം അവസാനിപ്പിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."