HOME
DETAILS
MAL
നിപായില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രോട്ടോകോള്‍; ആശുപത്രികളില്‍ കൊവിഡ് വ്യാപനമില്ല
backup
May 20 2020 | 03:05 AM
തിരുവനന്തപുരം: നിപ വ്യാപനത്തിനെതിരേ സ്വീകരിച്ച മുന്‍കരുതലുകളില്‍ നിന്നും നടപടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൊവിഡ് പ്രോട്ടോകോള്‍ നടപ്പാക്കിയതിനാല്‍ സംസ്ഥാനത്ത് ആശുപത്രികള്‍ വഴിയുള്ള രോഗവ്യാപനത്തിനു തടയിടാനായെന്ന് ആരോഗ്യ വകുപ്പ്.
നിപ വ്യാപനം പോലെ കൊവിഡ് പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള കര്‍ശന നിയന്ത്രണത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. നിപ നല്‍കിയ പാഠത്തില്‍ നിന്നാണ് അണുവ്യാപനം തടയാനുള്ള പ്രോട്ടോകോള്‍ സംസ്ഥാനത്തു നിലവില്‍ വന്നത്.
അത്യാഹിത ചികിത്സയ്ക്കു മാത്രം മെഡിക്കല്‍ കോളജുകളില്‍ എത്തിയാല്‍ മതിയെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അങ്ങനെ രൂപം കൊണ്ടതാണ്.
ആശുപത്രികളില്‍ നിന്നാണ് നിപ വ്യാപനമുണ്ടായതെന്ന കണ്ടെത്തല്‍ വലിയ മാറ്റമാണ് സര്‍ക്കാര്‍ ആശുപത്രികളിലുണ്ടാക്കിയത്. അണുബാധ നിയന്ത്രണം തടയാനുള്ള പ്രോട്ടോകോള്‍ നിലവില്‍ വന്നു. പ്രത്യേക പനി ക്ലിനിക്കുകള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂനിറ്റ്, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, സന്ദര്‍ശക തിരക്ക് ഒഴിവാക്കല്‍ തുടങ്ങിവയ്‌ക്കെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തു നടപ്പാക്കി.
വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാന്‍ ജനങ്ങളും തയാറായതോടെ കൊവിഡിനെയും തുരത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് നിലവില്‍ സംസ്ഥാന ആരോഗ്യ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."