HOME
DETAILS
MAL
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി: ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണത്തിന് ഉത്തരവ്
backup
May 20 2020 | 03:05 AM
കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഐ.ജിയോടാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഒരു ദിനപത്രത്തിന്റെ ഓഫിസ് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നല്‍കിയതിന് ഇബ്രാഹിംകുഞ്ഞും മകനും ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി ഹരജി പിന്‍വലിക്കാന്‍ കരാറില്‍ ഒപ്പിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഹരജിക്കാരന് ബോധിപ്പിച്ചു. കരാറിന്റെ പകര്‍പ്പ് ഹരജിക്കാരന് കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിച്ച കോടതി വിജിലന്‍സ് ഐ.ജി രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു. ഹരജിക്കാരന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാല്‍ സുരക്ഷ നല്‍കണമെന്നു കളമശേരി എസ്.എച്ച്.ഒയോട് കോടതി നിര്‍ദേശിച്ചു.കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ വിജിലന്‍സ് ചോദ്യം ചെയ്തു. റോഡ്സ് ആന്റസ് ബ്രിഡ്ജസ് കോര്പറേഷന് മുന്‍ എം.ഡിയാണ് മുഹമ്മദ് ഹനീഷ്. തിരുവനന്തപുരത്ത് വച്ചാണ് ഹനീഷിനെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."