HOME
DETAILS

പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ വില്‍പ്പന നിലച്ചിട്ട് ഒരു മാസം

  
backup
July 11 2016 | 05:07 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8


പൂച്ചാക്കല്‍: പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ നിന്നുള്ള സിമന്റ് വില്‍പ്പന നിലച്ചിട്ട് ഒരു മാസം.സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം.
ഫാക്ടറിയിലെ സിമന്റ് നിര്‍മാണ രീതിയില്‍ ക്രമക്കേടെന്ന പരാതിയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(ബിഐഎസ്) നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍10 മുതല്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചത്.പരാതിയ്ക്കും ബിഐഎസ് നടപടിയ്ക്കുമെതിരെ മലബാര്‍ സിമന്റ്‌സ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും അഭിഭാഷക കമ്മിഷന്റെ അന്വഷണത്തെയും നിര്‍ദേശത്തെയും തുടര്‍ന്ന് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഇതനുസരിച്ച് അഭിഭാഷക കമ്മീഷന്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചില വ്യവസ്ഥകളോടെ ഉല്‍പ്പാദനം തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വില്‍പ്പന നടത്തുന്നതിന് ഉല്‍പ്പാദിപ്പിച്ച സിമന്റ് ബിഐഎസ് അധികൃതരെത്തി പരിശോധിച്ച് അംഗീകാരം നല്‍കണം. ഫാക്ടറിയില്‍ സിമന്റ് വീണ്ടും ഉല്‍പ്പാദിപ്പിച്ച് പരിശോധനയ്ക്കായി ശേഖരിച്ചു സൂക്ഷിച്ചിട്ടുണ്ടെങ്കിലും ബിഐഎസ് അധികൃതര്‍ എത്താത്തത് വില്‍പ്പന തുടങ്ങുന്നതിന് തടസമാകുകയാണെന്നും ഇതിന്റെ കാരണം വ്യക്തമല്ലെന്നും മലബാര്‍ സിമന്റ്‌സ് അധികൃതര്‍ പറയുന്നു.
ഒരു മാസത്തോളമായി മലബാര്‍ സിമന്റ്‌സ് വിപണിയില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ സിമന്റുകളുടെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കി. 600 ടണ്‍ സിമന്റാണ് (12000 ചാക്ക്)പ്രതിദിനം ഇവിടെ ഉല്‍പ്പാദിപ്പിച്ച് അയക്കുന്നത്. ഒരു ചാക്ക് സിമന്റിന് 352 രൂപയാണ് വില.
42,24000 ലക്ഷം രൂപയുടെ വ്യാപാരമാണ് ഒരു ദിവസം നടക്കുന്നത്.ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ഇവിടെ ഉല്‍പ്പാദനമുള്ളത്.അടുത്തിടെ 25ദിവസത്തോളം വില്‍പ്പന നിലച്ചപ്പോള്‍ 10.56 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.കൂടാതെ ഒരു ചാക്ക് സിമന്റിന് ശരാശരി 80രൂപ വിവിധ നികുതികളായി സര്‍ക്കാരിലേക്കു ലഭിക്കേണ്ടതും താല്‍ക്കാലിക തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടലും ഉണ്ടായി.
ആറു വര്‍ഷത്തോളം പ്രവര്‍ത്തനം നിലച്ചിരുന്ന പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ കോടിക്കണക്കിനു രൂപ ചെലവില്‍ പുനരുദ്ധരിച്ച്2015 മേയ് 26മുതലാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്കാണ് പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നുള്ള സിമന്റിന്റെ വിതരണം നടക്കുന്നത്.കമ്പനി വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഒരു മാസത്തെ വരുമാന നഷ്ടമുണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  7 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago