പകര്‍ച്ചപ്പനി: ഹോട്ട് സ്പോട്ടുകളായി കണക്കാക്കി പ്രവര്‍ത്തിക്കും
ഈരാറ്റുപേട്ട: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ പകര്ച്ചപ്പനിയ്ക്കു കൂടുതല്‍ സാധ്യതയുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി കണക്കാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനം.
മേലുകാവ് പഞ്ചായത്തില്‍ രാജീവ് ഗാന്ധി കോളനി, ഈരാറ്റുപേട്ട നഗരസഭയില്‍ തടവനാല്‍ പ്രദേശം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഇടക്കര ഭാഗം, പൂഞ്ഞാര്‍ പഞ്ചയാത്തില് പനച്ചിപ്പാറ മട ഭാഗം എന്നിവിടങ്ങളിലാണു കൊതുകിന്റെ സാന്നിധ്യം കൂടുതലായി കണ്ടത്തിയത്.
ഈ ഭാഗത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് പൊതുജന സഹരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. കൂടാതെ കൊതുകിന്റെ ഉറവിടങ്ങള്‍ കൂടുതലായി കാണുന്ന പ്രദേശങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്നും ഇതിനായി പൊതുജനങ്ങളുടെ സഹകരണ ഉണ്ടാകണമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം സോമി, മെഡിക്കല്‍ ഓഫീസര്‍ ഡോ വി.എന്‍ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."