അധികൃതരുടെ അനാസ്ഥ; പുതിയ ബൂത്തൊരുക്കിയത് ദുരിതമായി
പള്ളിക്കല്‍: അധികൃതരുടെ അനാസ്ഥ മൂലം പുതിയ ബൂത്തൊരുക്കിയത് വോട്ടര്‍മാര്‍ക്ക് ദുരിതമായി മാറി. പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ ചെനക്കല്‍ ഭാഗത്തുള്ള വോട്ടര്‍മാര്‍ കഴിഞ്ഞ കാലങ്ങളില്‍ പുത്തൂര്‍ പള്ളിക്കല്‍ സ്കൂളുകളിലെ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയിരുന്നത്.
ചെനക്കല്‍ ഭാഗത്തെ വോട്ടര്‍മാരുടെ സൗകര്യത്തിന് വേണ്ടി ചെനക്കല്‍ കോപറേറ്റീവ് കോളജില്‍ ഒരുക്കിയ ബൂത്താണ് അധികൃതരൂടെ അനാസ്ഥ മൂലം വോട്ടര്‍മാരെ വട്ടം കറക്കിയതും പ്രതിഷേധത്തിനിടയാക്കിയതും. ചെനക്കല്‍ ഭാഗത്തെ 1586 വോര്മാരുള്ള 34ാം നമ്പര്‍ ബൂത്ത് പൂത്തൂര്‍ പള്ളിക്കലിലും പുത്തൂര്‍ പള്ളിക്കല്‍ പ്രദേശത്തെ 1262 വോട്ടര്‍മാരുള്ള 36ാം നമ്പര്‍ ബൂത്ത് ചെനക്കലിലും ഇട്ടതാണ് ദുരിതമായത്.
പ്രശനം മനസിലാക്കിയ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം അധികൃതരോട് ബൂത്ത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായില്ലെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. ഇത് മൂലം ഇരു പ്രദേശത്തുമുള്ള വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി മൂന്നു കിലോ മീറ്ററോളം യാത്ര ചെയ്യേണ്ടി വന്നു. നിരുത്തരവാദിത്വപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."