HOME
DETAILS
MAL
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര നവീകരിച്ചു
backup
April 12 2017 | 21:04 PM
എടപ്പാള്‍: കാലപ്പഴക്കത്തെത്തുടര്‍ന്നു തകര്‍ന്നുകിടന്നിരുന്ന കുറ്റിപ്പുറത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂര നവീകരിച്ചു. പഞ്ചായത്ത് രണ്ടണ്ടു ലക്ഷം രൂപ ചെലവിട്ടാണ് കാത്തിരിപ്പുകേന്ദ്രവും ഇതിനോട് ചേര്‍ന്ന പൊലിസ് എയിഡ് പോസ്റ്റും നവീകരിച്ചത്.
കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ തവനൂര്‍ ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രം അറ്റകുറ്റപ്പണി നടത്താത്തതിനെ തുടര്‍ന്ന് ശോച്യാവസ്ഥയിലായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. വൈദ്യുതീകരണ ജോലികള്‍ കൂടി പൂര്ത്തീകരിക്കാനുണ്ടണ്ട്. നിലവില്‍ അടഞ്ഞുകിടക്കുന്ന പൊലിസ് എയിഡ് പോസ്റ്റ് വൈദ്യുതീകരണത്തിന് ശേഷം തുറന്നുപ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."