HOME
DETAILS

കേസ് റദ്ദാക്കില്ല; അര്‍ണബ് ഗോസ്വാമിയുടെ  ആവശ്യം സുപ്രിം കോടതി തള്ളി

  
backup
May 20 2020 | 03:05 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3
 
 
സി.ബി.ഐക്ക് കൈമാറുകയുമില്ല
ന്യൂഡല്‍ഹി: തനിക്കെതിരേ മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രിം കോടതി തള്ളി. കേസ് സി.ബി.ഐക്ക് കൈമാറമണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അന്വേഷണം നടത്തുന്ന രീതി കുറ്റാരോപിതന് ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമല്ല. എന്തും വിളിച്ചുപറഞ്ഞാല്‍ നിയമത്തിനു മുന്നില്‍ ഉത്തരം പറയേണ്ടി വരും. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പ്രധാനപ്പെട്ടതാണ് മാധ്യമസ്വാതന്ത്ര്യം. ഒരു ഭീഷണിയെയും പേടിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശക്തമായി കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നിടത്തോളം കാലം മാധ്യമസ്വാതന്ത്ര്യവും നിലനില്‍ക്കും. മാധ്യമസ്വാതന്ത്ര്യമില്ലാതായാല്‍ മറ്റു സ്വാതന്ത്ര്യവുമുണ്ടാകില്ലെന്നു മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. 
കേസുകള്‍ റദ്ദാക്കാന്‍ ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം റിട്ട് ഹരജിയാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തത്. 32ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഹരജിക്കാരന് വേണമെങ്കില്‍ ഇതിനായി കീഴ്‌ക്കോടതിയെ സമീപിക്കാം. അര്‍ണബിനെതിരേ അറസ്റ്റ്  പോലുള്ള കടുത്ത നടപടികള്‍ മൂന്നാഴ്ചത്തേക്ക് പാടില്ലെന്നും കോടതി വിധിച്ചു. അര്‍ണബിന് ആവശ്യമായ സംരക്ഷണം മുംബൈ പോലിസ് കമ്മിഷണര്‍ നല്‍കണം. അര്‍ണബിനെതിരേ നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റിയ ഇടക്കാല വിധി സുപ്രിം കോടതി ശരിവച്ചു. ഈ കേസൊഴികെ മറ്റെല്ലാ എഫ്.ഐ.ആറുകളും കോടതി റദ്ദാക്കി. പാല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ് സോണിയാഗാന്ധിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് അര്‍ണബിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 21ലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് മറ്റെവിടെയും ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും  കോടതി ഉത്തരവിട്ടു. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago