ചരിത്ര ദിനത്തില്‍ ചരിത്രംകുറിച്ച് മലയാളി വനിത ഫൗസിയ ബീവി
ദമാം: സഊദി ചരിത്രത്തിലെ പുതിയ അധ്യായം തുന്നിച്ചേര്‍ക്കപ്പെട്ട കഴിഞ്ഞ ദിവസം ചരിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ മലയാളി വനിതയും. വനിതകള്‍ സഊദി നിരത്തുകളില്‍ വാഹനം ഇറക്കിയതിന്റെ ആദ്യദിനം തന്നെ സഊദിയിലേക്ക് സ്വന്തം വാഹനമോടിച്ച് എത്തിയതാണ് മലയാളി വനിതയായ എറണാകുളം കാക്കനാട് സ്വദേശിയും സാസ് ജനറല്‍ സര്‍വിസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയുമായ ഫൗസിയ ബീവി. ചരിത്ര ദിനത്തില്‍ തന്നെ ഇവര്‍ ബഹ്‌റൈനില്‍നിന്നു കോസ്‌വേ വഴിയാണ് ചരിത്രത്തിന്റെ ഭാഗവാക്കാവാനായി സഊദിയിലെത്തിയത്.
ചരിത്ര ദിനത്തില്‍ ബഹ്‌റൈന്‍ ഡ്രൈവിങ്് ലൈസന്‍സ് ഉപയോഗിച്ച് സഊദി ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഖോബാര്‍ കിങ്‌കോ ഫഹദ് കോസ് വേയിലെ വി.ഐ.പി ലൈനിലൂടെ കടന്നുവന്ന് ചരിത്രത്തിന്റെ ഭാഗമായത്. വി.ഐ.പി ലൈനിലൂടെ വാഹനം ഓടിച്ച് സഊദിയിലേക്ക് പ്രവേശിച്ച ആദ്യ ഇന്ത്യന്‍ വനിത കൂടിയായി ഫൗസിയ ബീവി. ആയിശ ബഹ്‌ലൂല്‍, ബാസിമ അല്‍ഹറം, നാദിയ അല്‍ഫായിസ് എന്നീ ബഹ്‌റൈന്‍ വനിതകളും ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വന്ന് മിനിറ്റുകള്‍ക്കകം കിങ് ഫഹദ് കോസ്‌വേ വഴി കാറോടിച്ച് സഊദിയില്‍ പ്രവേശിച്ചു.
ഉത്തര സഊദിയില്‍ ഖുറയ്യാത്തിലെ അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി ആദ്യമായി കാറോടിച്ച് സൗദിയില്‍ പ്രവേശിച്ചത് ജോര്‍ദാനി യുവതി തഹാനിയാണ്. ഇവരെ അതിര്‍ത്തി പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപഹാരം നല്‍കിയാണ് സ്വീകരിച്ചത്.
2000 ത്തില്‍ കേരള ലൈസന്‍സ് കരസ്ഥമാക്കിയ ഫൗസിയ അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം വാഹനം ഓടിക്കാറുണ്ട്. ഇരുപത് വര്‍ഷത്തോളമായി സഊദിയിലുള്ള കുടുംബം ഏതാനും മാസമായി ബഹ്‌റൈനിലേക്ക് താമസം മാറ്റിയിരുന്നു.
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഫൗസിയ ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. സഊദിയിലെത്തിയ ശേഷം ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായും ജോലി നോക്കിയിരുന്നു. രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."