HOME
DETAILS

ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനവുമായി ട്രംപ്  

  
backup
May 20 2020 | 03:05 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8
 
 
 
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ലോകത്ത് അനിയന്ത്രിതമായി തുടരുന്നതിനിടെ ലോകാരോഗ്യ സംഘടന സമ്മര്‍ദത്തില്‍. സംഘടനയ്‌ക്കെതിരേ നിരന്തരം ആരോപണങ്ങള്‍ വന്നതിനു പിന്നാലെ, കൊവിഡ് വിഷയത്തില്‍ സംഘടന നടത്തിയ ഇടപെടലുകളില്‍ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചൈനയ്ക്ക് ഇത് അംഗീകരിക്കേണ്ടിവരികയും ചെയ്തിരുന്നു. വിഷയത്തില്‍ പരിശോധന നടത്താമെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ശക്തമായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ ഡയരക്ടര്‍ ജനറല്‍ ടെഡ്രസ് അദാനത്തിന് അയച്ച കത്തില്‍, കൊവിഡ് വിഷയത്തില്‍ 30 ദിവസത്തിനകം തീരുമാനം വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. മുപ്പത് ദിവസത്തെ സമയപരിധി നല്‍കിയ ട്രംപ്, അല്ലാത്തപക്ഷം സംഘടനയ്ക്കു ഫണ്ട് നല്‍കുന്നത് അമേരിക്ക എന്നത്തേയ്ക്കുമായി നിര്‍ത്തിവയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ തന്റെ ആരോപണങ്ങള്‍ എണ്ണിപ്പറയുന്ന കത്ത് ട്രംപ് തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.
സംഘടന ചൈനയുടെ പാവയായി പ്രവര്‍ത്തിക്കുന്നെന്ന ആരോപണം ആവര്‍ത്തിച്ച അദ്ദേഹം, അമേരിക്കയുടെ ഫണ്ട് നിര്‍ത്തിവയ്ക്കുമെന്നതിനു പുറമേ, സംഘടനയിലെ അംഗത്വത്തില്‍നിന്ന് അമേരിക്ക പിന്‍മാറുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ, ലോകാരോഗ്യ സംഘടന വലിയ സമ്മര്‍ദത്തിലായിരിക്കുകയാണ്. ചൈനയുടെ നിയന്ത്രണത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്നും ലോകത്ത് ഇത്രയേറെ ആളുകള്‍ രോഗം ബാധിച്ച് മരിച്ചതില്‍ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നുമാണ് ആരോപണമുയരുന്നത്.
കൊവിഡ് വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കും ചൈനയ്ക്കുമെതിരേ നേരത്തേതന്നെ അമേരിക്ക രംഗത്തെത്തിയിരുന്നു. ആരോപണങ്ങളൊക്കെ നിഷേധിച്ച് ചൈനയും നിരന്തരം പ്രതികരിച്ചിരുന്നു. കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഇത്തരത്തില്‍ ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന് ട്രംപ് നിരന്തരം ആരോപിച്ചതിനു പിന്നാലെ ലോക വ്യാപാര സംഘടനയുടെ തലവന്‍ രാജിവച്ചൊഴിഞ്ഞിരുന്നു.
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago