HOME
DETAILS
MAL
ഓണ്‍ലൈന്‍ വ്യാപാരികളെ വലവീശി തട്ടിപ്പ് സംഘങ്ങള്‍
backup
May 20 2020 | 03:05 AM
കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് പ്രയാസപ്പെടുന്ന വ്യാപാരികളില്‍നിന്ന് പണംകവരാനുറച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാരും.
സാധാരണ കച്ചവടം മുടങ്ങിയ സാഹചര്യത്തില്‍ ഫോണില്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചും മറ്റും കച്ചവടം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിശ്വാസ്യത വര്‍ധിപ്പിക്കാനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കുന്ന സംഭവം വരെയുണ്ടായി. തട്ടിപ്പ് സംബന്ധിച്ച് പൊലിസിലും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
സാധാരണ കച്ചവടം മുടങ്ങിയപ്പോള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി ഉപഭോക്താക്കളെ കണ്ടെത്താന്‍ ശ്രമിച്ച എറണാകുളം വൈറ്റിലയിലെ ബേക്കറി വ്യാപാരിയില്‍നിന്ന് പണം തട്ടാനാണ് കഴിഞ്ഞ ദിവസം ശ്രമമുണ്ടായത്. സാമൂഹിക മാധ്യമത്തില്‍നിന്ന് ബേക്കറിയുടെ വിലാസവും ഫോണ്‍ നമ്പറുമെടുത്ത ഒരാള്‍, താന്‍ നേവിയില്‍ നിന്നാണ് വിളിക്കുന്നതെന്നും രണ്ടുകിലോ തൂക്കമുള്ള ബ്ലാക് ഫോറസ്റ്റ് ബെര്‍ത്ത് ഡേ കേക്ക് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. വില ഓണ്‍ലൈനായി നല്‍കാമെന്നും അറിയിച്ചു. വ്യാപാരി ഇത് സമ്മതിച്ചതോടെ അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞു. എ.ടി.എം കാര്‍ഡിന്റെ രണ്ട് വശങ്ങളുടെയും ചിത്രവും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ, ബേക്കറിയുടമയ്ക്ക് ചതി മനസിലായി. അക്കൗണ്ടിലേക്ക് പണമയക്കുന്നതിന് എ.ടി.എം കാര്‍ഡിന്റെ ചിത്രം എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. പണം തട്ടാനുള്ള ശ്രമമാണെന്ന് വ്യക്തമായതോടെ, ബേക്കറി ഉടമ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.വാഹനം വില്‍പനക്കുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയും സമാന സ്വഭാവത്തില്‍ കെണിയില്‍പ്പെടുത്താനുള്ള ശ്രമവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."