നിത്യരോഗിയായ നിര്‍ധനന്റെ പെന്‍ഷന്‍ അപേക്ഷ തള്ളി
മേപ്പയ്യൂര്‍: പട്ടികജാതിക്കാരനായ ഹൃദ്രോഗിക്ക് പെന്‍ഷന്‍ നിഷേധിച്ചതായി പരാതി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ എടക്കോലക്കുനി രാഘവന്റെ വാര്‍ധക്യകാല പെന്‍ഷനുള്ള അപേക്ഷയാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി തള്ളിയത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാഘവന്‍ എല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ജോലിക്ക് പോകാന്‍ കഴിയാത്ത നിലയിലാണ്. പിന്നീട് ഹൃദ്രോഗത്തിനും ചികിത്സയിലാണ്. പെന്‍ഷന്‍ അനുവദിച്ചു കിട്ടുന്നതിനുള്ള വരുമാന പരിധിയേക്കാള്‍ താഴെയാണ് രാഘവന്റെ വരുമാനമെന്ന് റവന്യൂ അധികാരികളും സാക്ഷ്യപ്പെടുത്തുന്നു.
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉള്ളതിനാലാണ് പെന്‍ഷനുള്ള അപേക്ഷ നിരസിക്കുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നത്. അഞ്ചര സെന്റ് സ്ഥലമാണ് രാഘവന്‍ സ്വന്തമായി വാങ്ങിയത്. ഇവിടെ 600 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീട്ടിലാണ് എടക്കോലക്കുനി രാഘവനും കുടുംബവും താമസിക്കുന്നത്. പാരമ്പര്യമായി ലഭിച്ച എട്ട്‌സെന്റ് ഭൂമിയുമുണ്ട്. തന്നേക്കാള്‍ ഏറെ ഉയര്‍ന്ന വരുമാനവും ജീവിത സൗകര്യമുള്ളവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് രാഘവന്‍ പറയുന്നു.
നിത്യരോഗിയായ തനിക്ക് മക്കളെ ആശ്രയിക്കാതെ മരുന്നുവാങ്ങാന്‍ പെന്‍ഷന്‍ ഉപകരിക്കുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ വിവരശേഖരണം നടത്തിയതാണ് പെന്‍ഷന്‍ നിഷേധിക്കുന്നതിന് കാരണമായത്. നീതി നിഷേധത്തിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് രാഘവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."