തനതുകലയെ പരിചയപ്പെടുത്തി രാജസ്ഥാനി സംഘം
കോഴിക്കോട്: തങ്ങളുടെ നാട്ടിലെ പരമ്പരാഗത കലാരൂപങ്ങളെ മലയാളികള്‍ക്ക് പരിജയപ്പെടുത്തി രാജസ്ഥാനി സംഘം. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഗായകരും നര്‍ത്തകരും അരങ്ങു തകര്‍ത്തത്. കസേരിയ ബാലം എന്ന ഗാനവും കുടങ്ങള്‍ തലയിലേറ്റി രണ്ടു ഗ്ലാസുകളിലും പ്ലേറ്റിലും പാദമൂന്നി കവിത കാല്‍ബീലിയ അവതരിപ്പിച്ച ഭവായി നൃത്തം, മിഥു കാല്‍ബീലിയ അവതരിപ്പിച്ച നൃത്തം എന്നിവയെ കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു.
സംഗീതോപകരണങ്ങളുടെ മത്സരത്തില്‍ ഗോവര്‍ധന്‍നാഥും സംഘവും അവതരിപ്പിച്ച ജുഗല്‍ബന്ദി, മോര്‍ത്താല്‍ എന്ന വാദ്യോപകരണത്തിന്റെ അനന്തമായ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്ത കാസിംഖാന്‍ എന്നിവര്‍ കലയെ പരിചയപ്പെടുത്തി.
ദീപ്തി പരോളിന്റെ നേതൃത്വത്തില്‍ പത്തോളം രാജസ്ഥാന്‍ കലാകാരന്മാരാണ് ജുഗല്‍ബന്ദി, മോര്‍ത്താല്‍, ഭവായി, ഗോര്‍ബന്ദ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചത്. ഡോ. ഫാദര്‍ എം.കെ ജോര്‍ജ് എസ്.ജെ മുഖ്യാതിഥിയായി, പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറ സി.എം.ഐ, വൈസ് പ്രിന്‍സിപ്പല്‍ സനീഷ് ചുഴനയില്‍ സി.എം.ഐ, പി.ടി.എ പ്രസിഡന്റ് ഗണേഷ് ഭട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."