അധികാരത്തിലെത്തിയാല്‍ വര്‍ഷം 1.20 കോടി പേര്‍ക്ക് തൊഴില്‍: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷം 1.20 കോടി പേര്‍ക്ക് തൊഴിലും തൊഴില്‍ മേഖലയില്‍ 33 ശതമാനം വനിതാ സംവരണവും ഉറപ്പുവരുത്തുമെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ റണ്‍ദീപ് സിങ് സുര്‍ജേവാല എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 33 ശതമാനംവനിതാസംവരണം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കും.
തൊഴില്‍ ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തൊഴില്‍ നല്‍കാത്ത ബി.ജെ.പിക്ക് രാജ്യത്തെ യുവാക്കള്‍ വോട്ട് ചെയ്യില്ല. രാജ്യത്തെ കാര്‍ഷിക വളര്‍ച്ചയും വ്യാവസായിക വളര്‍ച്ചയും മോദി സര്‍ക്കാര്‍ തകര്‍ത്തു. സ്വകാര്യ നിക്ഷേപം ഉള്‍പെടെയുള്ള മേഖലകളില്‍ വന്‍തിരിച്ചടിയാണ് രാജ്യം നേരിട്ടത്. ഭക്ഷണവും തൊഴിലുമില്ലാതെ മോദി ഭരണത്തില്‍ യുവാക്കള്‍ വലയുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ രൂക്ഷമായി. നോട്ടു നിരോധനത്തിലൂടെ എട്ട് കോടി തൊഴിലുകള്‍ നഷ്ടമായി. കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതി പൂര്‍ണപരാജയമാണ്. അസംഘടിത, കാര്‍ഷിക, ചെറുകിട ഇടത്തരം മേഖലകളില്‍ തൊഴില്‍ അവസരം സൃഷ്ടിച്ച് പ്രതിസന്ധി മറികടക്കാനാവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ അടിത്തട്ടില്‍ ഇപ്പോഴും കോണ്‍ഗ്രസ് ആശയം നിലനില്‍ക്കുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യം ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."