കുട്ടിക്കൊമ്പനെ കൊട്ടൂരിലേക്ക് കൊണ്ടുപോയി
നിലമ്പൂര്‍: വനപാലകരുടെ പരിപാലനത്തില്‍ ആരോഗ്യവാനായ കുട്ടിക്കൊമ്പന് മനുവിനെ തിരുവനന്തപുരം കൊട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് മൂന്നുമാസം പ്രായമുള്ള കുട്ടികൊമ്പനെ വനപാലകര്‍ കണ്ടെത്തി രക്ഷിച്ചത്. എരഞ്ഞിമങ്ങാടുള്ള അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന് ഓഫിസില്‍ വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുന്നതിനിടെ വനം മന്ത്രി കുട്ടികൊമ്പനെ കാണാനെത്തുകയും മനുവെന്ന് പേരിടുകയും ചെയ്തു.
തേക്കടി വന്യജീവി സങ്കേതത്തിലെ വെറ്ററിനറി ഡോ. അബ്ദുല്‍ ഫത്താഹിന്റെ നേതൃത്വത്തില്‍ ചികിത്സ പൂര്‍ത്തിയായതോടെയാണ് ഇന്നലെ വൈകിട്ടോടെ രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉള്‍പ്പെടെ പ്രത്യേക വാഹനത്തില്‍ മനുവിനെ കൊട്ടൂരിലേക്ക് കൊണ്ടുപോയത്. ഡോക്ടര്‍ക്കു പുറമെ തന്നെ പരിചരിച്ച ഫോറസ്റ്റര്‍ പി.എന്‍ സജിവന്, കെ.പി ഗോപിനാഥന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ.പി റിയാസ്, വാച്ചര്‍മാരായ പുല്ലഞ്ചേരി നാരായണന്‍കുട്ടി, പുറത്താനകുത്തി ജോയി എന്നിവരെ നന്ദിയോടെ നോക്കിയാണ് വാഹനത്തിലേക്ക് കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."