ദ.സുദാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; 150 പേര്‍ കൊല്ലപ്പെട്ടു
ജുബ: ദക്ഷിണ സുദാനില്‍ സൈനികര്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 150 പേര്‍ കൊല്ലപ്പെട്ടു. മരണം 250 ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് സാല്‍വ കീറിനെ പിന്തുണയ്ക്കുന്ന സൈനികരും മുന്‍ വിമതനേതാവും നിലവിലെ വൈസ് പ്രസിഡന്റുമായ റിയക് മച്ചറിനെ പിന്തുണയ്ക്കുന്ന സൈനികരുമാണ് ഏറ്റുമുട്ടുന്നത്.
വൈസ് പ്രസിഡന്റിനെ അനുകൂലിക്കുന്ന വിഭാഗം തലസ്ഥാനമായ ജുബയില്‍ നിലയുറപ്പിച്ചു. ഭരണകേന്ദ്രം പിടിച്ചെടുക്കുകയും സര്‍ക്കാര്‍ സേനയെ ആക്രമിക്കുകയുമാണ് ലക്ഷ്യമെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരപ്രാന്ത പ്രദേശമായ ജബലിലും മറ്റും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി യു.എന്‍ പ്രതിനിധി പറഞ്ഞു. വിമതരുടെ തലസ്ഥാനമാണ് ഈ പ്രദേശം.
വെള്ളിയാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവയ്പ് ശനിയാഴ്ചവരെ നീണ്ടതായും അക്രമികള്‍ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും സുദാന്‍ ജനറല്‍ സ്റ്റാഫ് ചീഫ് വക്താവ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ ചര്‍ച്ചനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിയും സംഘര്‍ഷവും നിറഞ്ഞ സുദാനില്‍ ഇടയ്ക്കിടെ ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെടാറുണ്ട്. 2011 ലാണ് സുദാനില്‍ നിന്നും ദക്ഷിണ സുദാന്‍ സ്വതന്ത്രമായത്.
അന്നുമുതല്‍ രാജ്യത്ത് അധികാരവടംവലിയുടെ ഭാഗമായ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 50,000 പേര്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേര്‍ ഭക്ഷണം ലഭിക്കാതെ കഴിയുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."