പരീക്ഷകള്‍ മാറ്റിയ തീരുമാനം സര്‍ക്കാരിന് വൈകിവന്ന വിവേകം: വിമര്‍ശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിയ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വൈകിവന്ന വിവേകമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിവേകമുദിക്കാന്‍ 24 മണിക്കൂര്‍ വേണ്ടി വരുന്നുവെന്നാണ് ഇതിലുടെ തെളിയിച്ചിരിക്കുന്നു.സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന തീരുമാനമുണ്ടായത്. മെയ് 26 മുതല്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരീക്ഷാ തീയതിക്കെതിരെ പരാതികള്‍ നിലനിന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്ര മാര്ഗനിര്ദേശത്തിന് ശേഷം തീയതികള്‍ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."