പീസ് ടി.വി ബംഗ്ലാദേശ് നിരോധിച്ചു
ധാക്ക: സാക്കിര്‍ നായികിന്റെ പീസ് ടി.വി ചാനല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദത്തെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് നിരോധനത്തിനുള്ള സര്‍ക്കാര്‍ വിശദീകരണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാളാണ് സാക്കിര്‍ നായിക്. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ക്രമസമാധാന പാലന വിഭാഗത്തിലെ സ്‌പെഷല്‍ കാബിനറ്റ് കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് പീസ് ടി.വി ബംഗ്ല നിരോധിക്കാന്‍ തീരുമാനിച്ചത്. വ്യവസായ മന്ത്രി ആമിര്‍ ഹുസൈന്‍ അമുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
മുതിര്‍ന്ന മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രകോപനപരമായ പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയത് പരിശോധിക്കാനും തീരുമാനമായി. സാക്കിര്‍ നായികിന്റെ ആശയം തനിക്ക് പ്രചോദനമായെന്ന് ജൂലൈ ഒന്നിന് ബംഗ്ലാദേശ് കഫേയില്‍ 22 പേരെ കൊലപ്പെടുത്തിയ തീവ്രവാദി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്തിരുന്നു. നേരത്തെ സാക്കിര്‍ നായികിന്റെ ബംഗ്ലാദേശ് തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."