രോഗമുക്തരായവരുടെ ഫലം വീണ്ടും പോസറ്റീവ് ആയാല്‍ രോഗം പകരില്ല: കൊറിയന്‍ ഗവേഷകര്‍
സോള്‍: കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരുടെ ഫലം വീണ്ടും പോസറ്റീവ് ആകുന്നതിലൂടെ രോഗം പകരില്ലെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ഇവരുടെ ശരീരത്തിലുണ്ടാവുന്ന ആന്റിബോഡികള്‍ ആണ് ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊറിയന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ 285 കൊവിഡ് -19 രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
റീ-പോസിറ്റീവ് രോഗികള്‍ എന്ന് വിളിക്കപ്പെടുന്ന ഇവരില്‍ നീണ്ടുനില്‍ക്കുന്ന അണുബാധയൊന്നും കണ്ടെത്തിയില്ല. അവരില്‍ നിന്ന് ശേഖരിച്ച വൈറസ് സാമ്പിളുകള്‍ നിര്‍ജീവമായതോ മറ്റുള്ളവരില്‍ രോഗം പകര്‍ത്താന്‍ ശേഷിയില്ലാത്തവയോ ആണ്.
ലോക്ഡൗണിനു ശേഷം, സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മുന്‍കരുതലോടെ തൊഴിലിടങ്ങളും ഗതാഗതവുമുള്‍പ്പെടെ തുറന്നുകൊടുക്കാനൊരുങ്ങുന്ന രാജ്യങ്ങള്‍ക്ക് ഇത് നല്ലവാര്‍ത്തയാണ്.
അതേസമയം, നിലവില്‍ നടത്തുന്ന പിസിആര്‍ പരിശോധനകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താമെങ്കിലും ജീവനുള്ളതും നിര്‍ജീവമാതുമായ വൈറസിനെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ മാസം നടത്തിയ പഠനങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
രോഗപ്പകര്‍ച്ചയേപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ വന്നതോടെ കൊവിഡ് ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയ ആളുകളെ തുടര്‍ന്നും ഐസൊലേഷനില്‍ പാര്‍പ്പിക്കേണ്ടെന്നാണ് ദക്ഷിണകൊറിയയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."