പയ്യോളി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി
പയ്യോളി: നഗരസഭയില്‍ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം വിജയിച്ചു. യു.ഡി.എഫ് ഭരിക്കുന്ന പയ്യോളി നഗരസഭാ ഭരണത്തിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 16ന് എതിരേ 19 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന മൂന്നു ജെ.ഡി.യു അംഗങ്ങള്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. എല്‍.ഡി.എഫില്‍ സി.പി.എമ്മിലെ ടി.പി വിജയിയുടെ വോട്ട് അസാധുവായി.
മനോജ് വധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത പ്രതി പയ്യോളി ടൗണ്‍ വാര്‍ഡിലെ കൗണ്‍സിലര്‍ സി.പി.എമ്മിലെ കെ.ടി ലിഗേഷ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് വോട്ട് ചെയ്യാനെത്തിയത്. രാവിലെ ഒന്‍പതോടെ നഗരസഭാ ഹാളില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചിരുന്നു. 11ന് വരെ ചര്‍ച്ച നീണ്ടു. മുനിസിപ്പല്‍ ജോയിന്റ് ഡയറക്ടരുടെ ചാര്‍ജുള്ള റിട്ടേണിങ് ഓഫിസര്‍ കോഴിക്കോട് കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി വോട്ടെടുപ്പിന് നേതൃത്വം നല്കി.
36 അംഗ നഗരസഭയില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്. മുസ്ലിം ലീഗിലെ അഡ്വ. പി. കുല്‍സു ചെയര്‍പേഴ്സനും കോണ്‍ഗ്രസിലെ മടത്തില്‍ നാണു മാസ്റ്റര്‍ വൈസ് ചെയര്‍മാനുമായിരുന്നു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി ജെ.ഡി.യുവിന്റെ മൂന്ന് അംഗങ്ങള്‍ക്കും അവിശ്വാസ പ്രമേയത്തിനെതിരേ നല്കിയ വിപ്പ് ലംഘിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ഓഫിസ് പരിസരത്ത് ശക്തമായ പൊലിസ് സാന്നിധ്യമുണ്ടായിരുന്നു. വോട്ടെടുപ്പിനു ശേഷം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പയ്യോളി ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."