അബ്്ദുല്‍ സത്താര്‍ ഇഥിക്ക് യാത്രാമൊഴി
കറാച്ചി: പാകിസ്താനിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയുടെ സ്ഥാപകന്‍ അബ്്ദുല്‍ സത്താര്‍ ഇഥിക്ക് വിട. 25 വര്‍ഷം മുമ്പ് അദ്ദേഹം നിര്‍മിച്ച ഖബറിലാണ് ഇഥിക്ക് അന്ത്യവിശ്രമം. ജാതിമത ഭേദമന്യേ 190 ദശലക്ഷം പേര്‍ക്കാണ് ഇഥിയുടെ സഹായം ലഭിച്ചിരുന്നത്. അദേഹത്തിന്റെ മയ്യിത്ത് നിസ്്കാരത്തില്‍ പതിനായിരങ്ങളാണെത്തിയത്. കറാച്ചിയിലെ നാഷനല്‍ സ്റ്റേഡിയത്തിലായിരുന്നു മയ്യിത്ത് നിസ്്കാരം. 1980 നുശേഷം ആദ്യമായാണ് സ്റ്റേഡിയം മരണാനന്തര ചടങ്ങിന് വിട്ടുകൊടുക്കുന്നത്. പാക് സൈനികമേധാവി ജനറല്‍ റഹീല്‍ ശരീഫും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്തു. 1988ല്‍ പട്ടാളഭരണാധികാരി ജനറല്‍ സിയാഉല്‍ ഹഖിന്റെ മരണത്തിനു ശേഷം ആദ്യമായാണ് രാജ്യത്തിന്റെ പട്ടാളമേധാവി മയ്യിത്ത് നിസ്്കാരത്തില്‍ പങ്കെടുക്കുന്നത്. ജീവിക്കുന്ന സന്യാസിയെന്നും പാകിസ്ഥാനിലെ മദര്‍ തെരേസയെന്നും അറിയപ്പെട്ട അദ്ദേഹത്തിന് പാക് സൈന്യം 19 റൗണ്ട് ആചാരവെടിയുതിര്ത്താണ് അന്തിമോപചാരമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."