എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണം: നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി
കോഴിക്കോട്: കൊവിഡ് ജാഗ്രത നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശങ്ങള്‍ എം.എസ്.എഫ് സര്‍ക്കാരിന് സമര്‍പ്പിക്കും. പത്ത് നിര്‍ദേശങ്ങളാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സര്‍ക്കാര്‍ പരിഗണനയ്ക്ക് നല്‍കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കുക,അധ്യാപകര്‍ക്ക് യാത്രയുടെയും ദൂരത്തിന്റെയും അടിസ്ഥാനത്തില്‍ അടുത്തുള്ള സെന്ററുകളിലേക്ക് ജോലി ക്രമീകരിച്ചു നല്‍കുക. ക്വറന്റൈനില്‍ ഉള്ളതും നാട്ടിലേക്ക് വരാന്‍ കഴിയാത്തതുമായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ പരീക്ഷ നടത്തുക. റിസള്‍ട്ടുകള്‍ ഒരുമിച്ച് വരുന്ന രൂപത്തില്‍ മൂല്യനിര്‍ണയത്തില്‍ ജാഗ്രത കാണിക്കുക എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകാരുടെ നേതൃത്വത്തില്‍ എക്‌സാം സെന്ററില്‍ പരിശോധന നടത്തുക.
നിരീക്ഷണത്തിലുള്ള കുടുംബ ത്തിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ ഹാള്‍ സജ്ജമാക്കണം. വിദ്യാര്‍ഥികളുടെ സെന്റര്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നത്തിലെ അപാകത പരിഹരിച്ച് ജില്ലകള്‍ക്കകത്ത് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുക ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബശ്രീ പഞ്ചായത്ത് സംവിധാനങ്ങള്‍ വഴി വിദ്യാര്‍ഥികളുടെ വീട്ടില്‍ മാസ്‌ക് ഗ്ലൗസ് എന്നിവ എത്തിക്കുക ,ജാഗ്രത നിര്‍ദേശങ്ങള്‍ കൈമാറുക വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കാനും പിരിഞ്ഞ് പോകാനും മറ്റു രോഗ വ്യാപന ഇടപെടല്‍ ഇല്ലാതിരിക്കാനും ജാഗ്രതക്കായി മുതിര്‍ന്ന എന്‍.സി.സി അംഗങ്ങളെയും എസ്.പ്.സി സംവിധാനവും ഉപയോഗപെടുത്തുക. പരീക്ഷ ഹാളില്‍ കൂള്‍ ഓഫ് ടൈം പോലെ 5 മിനുട്ട് കൊവിഡ് ബോധവല്‍ക്കരണ ക്ലാസ് നല്‍കണം.
കൊവിഡ് ഭീതി ലഘൂകരിക്കുന്നതിന്റെ ഭാഗമായി പരീക്ഷാഹാളിന് സമീപത്തായി കൊവിഡ് കെയല്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുക എം.എസ്.എഫ് സംഘടന പരമായി മുഴുവന്‍ പരീക്ഷ കേന്ദ്രങ്ങളിലും കൊവിഡ് കെയര്‍ ഡസ്‌ക്കള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നേരിട്ട് കാമ്പസിനകത്ത് ഇത്തരം ഡസ്‌ക് കള്‍ സ്ഥാപിക്കുകയോ സന്നദ്ധ സംഘടനകള്‍ക്കോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ അനുമതി നല്‍കുകയും ചെയ്യാവുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് എം.എസ്.എഫ് മുന്നോട്ട് വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."