കളി കൈവിട്ടു
ന്യൂഡല്‍ഹി: ഹാട്രിക് പരാജയത്തോടെ ഇന്ത്യയുടെ കൈയില്‍നിന്ന് ആസ്‌ത്രേലിയ പരമ്പര പിടിച്ച് വാങ്ങി. ഇന്നലെ നടന്ന അവസാന ഏകദിനത്തില്‍ 35 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ആസ്‌ത്രേലിയ പരമ്പര സ്വന്തമാക്കിയത്. ലോകകപ്പിന് മുമ്പെ മികച്ചൊരു ഇലവനേയും ജയവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പരമ്പര നഷ്ടം. നേരത്തെ ടി20 പരമ്പരയും ആസ്‌ത്രേലിയ തൂത്തുവാരിയിരുന്നു. ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തലാണ് ലോകകപ്പ് ഫേവറിറ്റുകളെന്ന് വീമ്പിളക്കിയ കോഹ്‌ലിയെയും സംഘത്തെയും ഓസീസ് മലര്‍ത്തിയടിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2ന് കംഗാരുക്കൂട്ടം സഞ്ചിയിലാക്കുകയും ചെയ്തു. ആദ്യ ര@ണ്ടു കളികളും ജയിച്ച ശേഷമാണ് തുടര്‍ച്ചായി മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയത്.
ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഒന്‍പത് വിക്കറ്റിന് 272 റണ്‍സിലൊതുക്കിയപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ട@ായിരുന്നു. എന്നാല്‍ ബാറ്റിങ് നിര പരാജയമായി മാറിയതോടെ 50 ഓവറില്‍ 237 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയായിരുന്നു. രോഹിത് ശര്‍മ (56), ഭുവനേശ്വര്‍ കുമാര്‍ (46) കേദാര്‍ ജാദവ് (44) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയില്ല.
ശിഖര്‍ ധവാന്‍ (12), വിരാട് കോഹ്‌ലി (20), ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0) എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ആദം സാംപയാണ് ഓസീസ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. പാറ്റ് കമ്മിന്‍സും ജൈ റിച്ചാര്‍ഡ്‌സനും മാര്‍ക്കസ് സ്റ്റോയ്ണിസും ര@ണ്ടു വിക്കറ്റ് വീതമെടുത്തു. ജൂണില്‍ ഇംഗ്ല@ണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ ഓസീസിനെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. അവസാന 10 ഓവറില്‍ 70 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ (100) സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്. ഈ പരമ്പരയിലെയും കരിയറിലെയും രണ്ട@ാമത്തെ സെഞ്ചുറിയാണ് താരം നേടിയത്. 106 പന്തില്‍ 10 ബൗ@ണ്ടറികളും ര@ണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഖവാജയുടെ ഇന്നിങ്‌സ്. ഉസ്മാന്‍ ഖവാജയാണ് കളിയിലേയും പരമ്പരയിലെയും താരം. 52 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌കോംബാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 60 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ട@റികളുണ്ട@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."