നെയ്മറിന് പണികിട്ടും
പാരിസ്: വാറിനെതിരേ മോശം പരാമര്‍ശം നടത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പണികിട്ടും. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പി.സ്.ജിക്ക് ഏറ്റ തോല്‍വിയില്‍ രോഷം കൊ@് അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തിനെതിരേ നെയ്മര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. നെയ്മറിന്റെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യുവേഫ ഉത്തരവിട്ടു. ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു നെയ്മര്‍ വാറിനെതിരേ മോശം പരാമര്‍ശം നടത്തിയത്.
പാരിസില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടി ആയിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. വാര് മുഖേനയായിരുന്നു യുനൈറ്റഡിന് റഫറി പെനാല്‍റ്റി വിധിച്ചത്.
ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്. അത് പെനാല്‍റ്റി നല്‍കേണ്ട പന്തായിരുന്നില്ല എന്ന വാദവുമായിട്ടായിരുന്നു നെയ്മര്‍ വാറിനെതിരേ തിരിഞ്ഞത്. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണുന്ന, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവര്‍ ആണ് വാറില്‍ ഉള്ളത് എന്നും നെയ്മര്‍ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മര്‍ ഉപയോഗിച്ചിരുന്നു. അന്വേഷണത്തില്‍ കുറ്റകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നെയ്മര്‍ക്ക് കടുത്ത നടപടി നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."