പനമരം ആശുപത്രി ഭരിക്കാന്‍ ശ്വാനന്‍; അങ്കലാപ്പിലായി രോഗികള്‍
പനമരം: പനമരം ഗവ. ആശുപത്രിയില്‍ ശ്വാനന്‍ വിലസുന്നത് രോഗികളെയും ജീവനക്കാരെയും അങ്കലാപ്പിലാക്കുന്നു.
ആശുപത്രിയുടെ സകല മുറികളിലും ശ്വാനന്‍ കയറിയിറങ്ങുകയാണ്. ഏകദേശം നാലുമാസം മുന്‍പാണ് ഒരു തെരുവ് നായ ആശുപത്രിയില്‍ വാസം ഉറപ്പിച്ചത്. സകല സമയത്തും ഈ നായ ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളില്‍ ഉണ്ടാകും. ഒ.പി ബ്ലോക്കില്‍ ക്യൂ നില്‍ക്കുന്ന സ്ഥലം, ഫാര്‍മസി, വാര്‍ഡിലെ കട്ടിലിനിടയില്‍, നെഴ്‌സുമാരുടെ വിശ്രമമുറി എന്നിവിടങ്ങളിലൊക്കെ ഈ നായ കയറിയിറങ്ങുകയാണ്. രാത്രിയായാല്‍ നായയെ പേടിച്ച് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറ്റാത്ത സഹചര്യമുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ചികിത്സ തേടിയെത്തിയ രോഗികളെയും ബന്ധുക്കളെയും നായ വിരട്ടിയോടിച്ചു. ആശുപത്രിയുടെ ഒ.പി ബ്ലോക്കിന്റെ വരാന്തയില്‍ സ്ഥാപിച്ച ഒ.ആര്‍.എസ് ലായനി നായ വൃത്തികേടാക്കുന്നത് പതിവായിട്ടുണ്ട്. ലായനി കലക്കി വെക്കുന്ന പാത്രത്തില്‍ നക്കുകയും മറ്റുമാണ് ചെയ്യുന്നത്. ഇക്കാര്യം രോഗികളില്‍ ചിലര്‍ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ലായനി വെക്കുന്ന പാത്രം വരാന്തയില്‍ നിന്ന് മാറ്റിവെക്കാന്‍ തയാറായിട്ടില്ല.
നായ ശല്യം സംബന്ധിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി കൊടുത്തതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. നായയെ ഓടിച്ച് വിട്ടാല്‍ വീണ്ടും തിരികെയെത്തും. ഡി.എം.ഒയും മറ്റ് ഇടപ്പെട്ട് ആശുപത്രിയില നായയെ ഒഴിവാക്കണമെന്നാണ് രോഗികളും ജീവനക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."