പെരളശ്ശേരി സ്‌കൂളിന് സ്വര്‍ണവള
പെരളശ്ശേരി: എ.കെ.ജി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സ്വര്‍ണവളയവും സ്വര്‍ണ നാണയവും നല്‍കി നാടൊന്നാകെ സ്‌കൂളിനു പുതുജീവന്‍ നല്‍കാന്‍ അണിചേര്‍ന്നു.
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ പൂര്‍വവിദ്യാര്‍ഥികള്‍ സഹായിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചതോടെയാണ് സദസിലുള്ളവരില്‍ ചിലര്‍ ആഭരണങ്ങളടക്കം ഊരി നല്‍കിയത്.
പെരളശേരി സര്‍വീസ് ബാങ്ക് അസി. സെക്രട്ടറി എം.കെ ഷീല ഒരുപവന്‍ തൂക്കമുള്ള സ്വര്‍ണവള ചടങ്ങില്‍ ഊരി നല്‍കി. തൊട്ടുപിന്നാലെ പെരളശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ എന്‍. സുനില്‍കുമാര്‍ ഒരു പവന്‍ സ്വര്‍ണനാണയം നല്‍കി. തുടര്‍ന്ന് കാരാമക്കണ്ടി ബാബു രണ്ടുലക്ഷവും കെ.രവികുമാര്‍ ഒരുലക്ഷവും പഞ്ചായത്ത്
പ്രസി. എ.കെ ചന്ദ്രന്‍ ഒരുലക്ഷവും പ്രജിത്ത്കുമാര്‍ ഒരുലക്ഷവും ജില്ലാജഡ്ജ് സി.ബാലകൃഷ്ണന്‍ ഒരുലക്ഷവും സ്‌റ്റേജിലെത്തി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."