സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 2691 വൈറസ് ബാധ, വൈറസ് മോചിതർ 1844, 10 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 2691 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 339 ആയും വൈറസ് ബാധിതർ 62545 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28728 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 276 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1844 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 33478 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2691) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1844) حالة تعافي ليصبح إجمالي عدد الحالات المتعافية (33,478) حالة ولله الحمد. pic.twitter.com/wqOsH7L5C1
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 20, 2020
ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ്: 815, ജിദ്ദ 311, മക്ക 306, മദീന 236, ദമാം 157, ഹുഫൂഫ് 140 , ദിരിയ 86, ഖത്വീഫ് 71, ജുബൈൽ, ത്വായിഫ് (63 വീതം), തബൂക് 49, ഖോബാർ 42, ദഹ്റാൻ 34, ഹായിൽ 33, ബുറൈദ 24, ശറൂറ 19, അൽഹദ, അറാർ (17 വീതം), ഖമീസ് മുശൈത്, ഉംലുജ്, ഹസം അൽ ജലാമീദ് (12 വീതം), ഉമ്മു അൽദൂമ് 10, വാദി അൽദവാസിർ 09, അബഹ, ബൈഷ്, മജ്മഅ, അൽ ഖുവൈഹ (08 വീതം), മുസാഹ്മിയ 07, റാസ്തന്നൂറ, അൽ ഖരീഹ്, ഖുലൈസ്, ഹഫർ എ ബാത്വിൻ (06 വീതം), അൽ ജഫർ, സ്വഫ്വ, യാമ്പു, അൽഖൂസ്, മൻഫദ് അൽ ഹുദൈദ (05 വീതം), മഹായിൽ അസീർ, ബഖീഖ്, ദിബ, ഖുൻഫുദ, ശഖ്റ (04 വീതം), ഖഫ്ജി, ഉനൈസ, ബിഷ, നജ്റാൻ, സകാക, ജദീദ് അറാർ (02 വീതം), മിത്നബ്, അൽബാഹ, അൽ മുദൈലിഫ്, റഫ്ഹ, ഹോത ബനീ തമീം, ലൈല (02 വീതം), അൽ ഉയൂൻ, അൽ ബുഖൈരിയ, തൂവൽ, റാബിഗ്, അൽ ഐദാബി, സ്വബിയ, തുറൈബാൻ, നമിറ, തുറൈഫ്, റൗദ അൽ അറദ്, ദുർമ, അൽ റൈൻ, ഹുറൈമല, അൽ റഫീഹ, അൽ ഖർജ് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."