പിന്തുടരാം... മാടക്കരയുടെ ഈ നന്മ
മാടക്കര: ലോകകപ്പ് ഫുട്‌ബോള്‍ ആരവം നാടിനെ ഒന്നാകെ ആവേശത്തിലാക്കുമ്പോള്‍ ഫളക്‌സുകളും കൊടിതോരണങ്ങളും ഒന്നുമില്ലാതെ ഫുട്‌ബോള്‍ ആരാധകരുടെ നാടായ മാടക്കര.
നാട്ടിലെങ്ങും ഇഷ്ട രാജ്യങ്ങളുടെയും താരങ്ങളുടെയും ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും സ്ഥാപിക്കുമ്പോള്‍ ഇതിനായി ഉപയോഗിക്കേണ്ട തുക സ്വരൂപിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇവിടത്തെ കാല്‍പന്തുകളി പ്രേമികള്‍.
ഇവിടുത്തെ ഫുട്‌ബോള്‍ ആരാധാകര്‍ ഫ്‌ളക്‌സിനും കൊടിതോരണങ്ങള്‍ക്കുമുള്ള തുക കാരുണ്യപ്രവര്‍ത്തനത്തിന്നായി മാറ്റിവെക്കുകയായിരുന്നു. ഇതിലൂടെ നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമാകാനും ഇവര്‍ക്കായി. ലോകകപ്പ് തുടങ്ങുന്നതിന് മുന്നോടിയായി മാടക്കരയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഫെയ്‌സ്ബുക്കിലും ഒരംഗം പങ്കുവെച്ച സന്ദേശമാണ് ഇത്തരമൊരു തീരമാനത്തിലേക്ക് നാടിനെ ഒന്നാകെ എത്തിച്ചത്. ഫ്‌ളക്‌സ് ബോര്‍ഡകള്‍ ഇല്ലെങ്കിലും വൈകുന്നേരങ്ങളില്‍ ബിഗ്‌സ്‌ക്രീനില്‍ കളിയാരവമൊരുക്കിയാണ് ഇവിടത്തുകാര്‍ ലോകക്കപ്പിനെ ആവശേമാക്കുന്നത്. ഇത്തരംപ്രവര്‍ത്തനം മറ്റു പ്രദേശത്തുകാരും മാതൃകയാക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."