പഞ്ചലോഹ വിഗ്രഹം മോഷണം പോയി
മാനന്തവാടി: പഞ്ചലോഹ വിഗ്രഹം മോഷണം പോയി. കര്‍ണാടക കേരള അതിര്‍ത്തി പങ്കിടുന്ന തോല്‍പ്പെട്ടിക്ക് സമീപം കുട്ടം ടൗണിലെ ശ്രീകൃഷ്ണ അമ്പലത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്നാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചത്.
തിങ്കള്‍ പുലര്‍ച്ചേ ക്ഷേത്രം വൃത്തിയാക്കാനെത്തിയ തങ്കരാജ് എന്നാളാണ് വാതില്‍ പൂട്ട് മുറിച്ച് വിഗ്രഹം മോഷണം പോയത് കണ്ടെത്തിയത്. കുട്ടം എസ്.ഐ ശകുന്തളയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡ് സംഭവസ്ഥലം പരിശോദിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് വിവരം. കൃത്യമായ ആസുത്രണ പദ്ധതിയൊരുക്കിയാണ് വിഗ്രഹം കടത്തിയതെന്നാണ് നിഗമനം. എന്നാല്‍ കുട്ടം ശ്രീകൃഷ്ണ അമ്പലത്തില്‍ വിഗ്രഹം സ്ഥാപിച്ച മാനന്തവാടി കണിയാരം സ്വദേശിയായ തന്ത്രിയെ കുറിച്ച് പൊലിസ് അന്വേഷണം നടത്തി വരികയാണ്. തന്ത്രി സ്ഥലത്തില്ലാത്തത് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കര്‍ണാടകയില്‍ നിന്ന് നാല് മാസം മുന്‍പ് മോഷണം പോയ പഞ്ചലോഹ വിഗ്രഹത്തിന്റെ മോഡലുമായി കല്‍പ്പറ്റയില്‍ നിന്ന് പിടിയിലായ അരണ പാറ സ്വദേശികളെ കുറിച്ചും കര്‍ണാടക പൊലിസ് അന്വേഷണം നടത്തി വരുന്നുണ്ട്.
മരക്കടവ് പള്ളിമുറിയില്‍ നിന്നും പണം അപഹരിച്ചു
പെരിക്കല്ലൂര്‍: മരക്കടവ് സെന്റ് ജോസഫ് പള്ളിമേടയില്‍ നിന്നും 25,000 രൂപ അപഹരിച്ചു. ജനല്‍ പാളികള്‍ക്കിടയില്‍ കൂടി അകലത്തില്‍ കിടന്നിരുന്ന ഓഫിസ് മുറിയിലേയും വികാരി ഫാ. മാത്യു പൈക്കട്ടാച്ചന്റെ കിടപ്പുമുറിയിലെയും രണ്ട് മേശകള്‍ അടുപ്പിച്ചിട്ടാണ് മോഷ്ടാവ് 25,000 രൂപയോളം അപഹരിച്ചത്.
വികാരി അച്ചന്‍ അടുത്ത ഗസ്റ്റ്‌റൂമിലായിരുന്നു കിടന്നിരുന്നത്. നേരം വെളുത്തതിന് ശേഷമാണ് മോഷണ വിവരം അറിയുന്നത്.
ആറുമാസം മുന്‍പ് കബനിഗിരി പള്ളിമേടയിലും സമാനമായ രീതിയില്‍ മോഷണം നടത്തി 50,000 രൂപയോളം നഷ്ടമായിരുന്നു. പുല്‍പ്പള്ളി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."